എഡിറ്റര്‍
എഡിറ്റര്‍
രണ്‍ബീറിന് മികച്ച നടനുളള പുരസ്‌കാരമില്ല: പ്രിയങ്കയ്ക്ക് നിരാശ
എഡിറ്റര്‍
Wednesday 20th March 2013 11:27am

ന്യൂദല്‍ഹി: നിശബ്ദ ബാലന്റെയും പഠനവൈകല്യമുള്ള പെണ്‍കുട്ടിയുടെയും പ്രണയം പറഞ്ഞ അനുരാഗ് ബസുവിന്റെ ബര്‍ഫിയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചില്ലെന്ന നിരാശയിലാണ് രണ്‍ബീര്‍ കപൂര്‍.

Ads By Google

ഈ ചിത്രം അന്താരാഷ്ട്രതലത്തില്‍ വരെ നിരവധി ആദരവുകളും അവാര്‍ഡുകളും നേടിയെങ്കിലും   ദേശീയ ചലച്ചിത്ര കമ്മറ്റിയുടെ പരിഗണന ലഭിച്ചില്ല. ബര്‍ഫി ാേസ്‌കാര്‍ കമ്മറ്റി വരെ പരിഗണിച്ച ചിത്രമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് അവാര്‍ഡുകളൊന്നും ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നാണ് രണ്‍ബിര്‍ പറയുന്നത്.

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ കമ്മറ്റിയുടെ പരാമര്‍ശം ഈ ചിത്രത്തിനായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കെത്തിയപ്പോള്‍ ബര്‍ഫിയ്ക്ക് മോശം വിലയിരുത്തലുകളാണ് ലഭിച്ചത്.

ഈ ചിത്രത്തിന് ദേശീയ പുരസ്‌കാരം നഷ്ടമായതില്‍ ദുഖമുണ്ടെന്നും തന്റെ സഹതാരമായിരുന്ന രണ്‍ബീര്‍ ഈ ചിത്രത്തിനു വേണ്ടി കഠിനമായി അധ്വാനിച്ചിരുന്നെന്നും അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാര കമ്മറ്റി ബര്‍ഫിയെ ഒരു  കാറ്റഗറിയിലും പരിഗണിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് രണ്‍ബീറും അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ യെ ജവാനി ഹൈ ദിവാനി യുടെ ഉദ്ഘാടനത്തിനിടെയാണ് നടന്‍ ഇങ്ങിനെ പറഞ്ഞത്.

ബര്‍ഫിയുടെ ജോലികളാരംഭിച്ചപ്പോള്‍ തങ്ങള്‍ ഒരിക്കലും ഇതിന് പുരസ്‌കാരം ലഭിക്കുമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷെ പിന്നീട് നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം സ്വന്തമാക്കി. ഞങ്ങള്‍ സന്തുഷ്ടരാണ് കാരണം ഈ പ്രണയചിത്രത്തിന് പ്രേക്ഷകര്‍ വന്‍ സ്വീകാര്യതയാണ് നല്‍കിയത്.

ഇത് ഓസ്‌കാറില്‍ വരെ എത്തി.ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ നിരാശയുണ്ട്. പക്ഷെ മികച്ച നടനുള്ള അവാര്‍ഡ് ഇര്‍ഫാന്‍ഖാന് ലഭിച്ചതില്‍ തനിക്ക് സന്തോ,ിക്കുന്നു. അടുത്ത തവണ മികച്ചനടനുള്ള പുരസ്‌കാരം മറ്റൊരു ചടങ്ങില്‍ വെച്ച് ഞാന്‍ പങ്കിടും.

ഇതിനായി നല്ല പ്രൊജക്ടുകള്‍ കണ്ടെത്തി കഠിനായി പരിശ്രമിക്കുമെന്നും രണ്‍ബീര്‍ വ്യക്തമാക്കി. സാവരിയ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ മുപ്പതുകാരന്‍ ബര്‍ഫിയിലൂടെ കഴിഞ്ഞ വര്‍ഷം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്രപുരസ്‌കാര സമിതിയുടെ മികച്ച നടനായി ഇര്‍ഫാന്‍ ഖാനെ യാണ് തിരഞ്ഞെടുത്തിരുന്നത്. ബര്‍ഫിയിലെ അഭിനയത്തിന് രണ്‍ബീറിന് പുരസ്‌കാരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

Advertisement