യോഗി സര്‍ക്കാരിനെ അനുകൂലിച്ച് സുപ്രീംകോടതി; ലോക് ഡൗണിന് സ്‌റ്റേ
national news
യോഗി സര്‍ക്കാരിനെ അനുകൂലിച്ച് സുപ്രീംകോടതി; ലോക് ഡൗണിന് സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 1:18 pm

ന്യൂദല്‍ഹി: യു.പിയില്‍ ലോക് ഡൗണ്‍ നടപ്പാക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് യു.പി സര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞത്.

യു.പിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്.
ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍, പ്രയാഗ്രാജ്, തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരെ യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി തങ്ങള്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.

അതേസമയം, യു.പിയില്‍ കൊവിഡ് അതി വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
24 മണിക്കൂറിലുള്ളില്‍ 30000ലധികം കേസുകളാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: No Lockdown in UP Cities for Now as SC Stays Allahabad HC Order