ആരാധകരെ അമ്പരിപ്പിച്ച് പാകിസ്ഥാന്റെ സൂപ്പര്‍ ബാറ്ററും മുന്‍ നായകനുമായ ബാബര്‍ അസമിന്റെ ലോക ടി – 20 ഇലവന്‍. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയെയും ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്താതെയാണ് ബാബര്‍ തന്റെ ഇലവനെ പ്രഖ്യാപിച്ചത്.
തന്റെ പേരും ബാബര്‍ ചേര്‍ത്തിട്ടില്ലെന്നതാണ് കൗതുകം. ഇന്ത്യയില്‍ നിന്ന് രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമാണ് ടീമിലുള്ളത്.
ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് താരങ്ങളെ വീതമാണ് ബാബര്‍ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരാളെയും ബാബര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്റെ ഫഖര്‍ സമാന്‍ വണ്‍ ഡൗണായി ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ടി 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയാണ് നാലാം നമ്പറുകാരനായി ചേര്‍ത്തിട്ടുള്ളത്.
അഞ്ചാം നമ്പറില്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും പിന്നാലെ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറുമുണ്ട്. അഫ്ഗാന്റെ റാഷിദ് ഖാനാണ് ടീമിലുള്ള ഏക സ്പിന്നര്‍. ഫാസ്റ്റ് ബൗളര്‍മാരായി പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും മാര്‍ക്ക് വുഡുമുണ്ട്.