എഡിറ്റര്‍
എഡിറ്റര്‍
‘നോ, ഗോ, ടെല്‍’; കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ജൂഡ് ആന്റണി-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങിയ ഹ്രസ്വചിത്രം പുറത്തിറങ്ങി
എഡിറ്റര്‍
Thursday 20th April 2017 8:30pm

 

കൊച്ചി: കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ഒരുക്കിയ ഹ്രസ്വ ചിത്രം പുറത്തിറങ്ങി. ജൂഡ് തന്നെയാണ് ‘നോ, ഗോ, ടെല്‍’ എന്ന പേരിലുള്ള ചിത്രം പുറത്തിറങ്ങിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നടന്‍ നിവിന്‍പോളിയുമായി ചേര്‍ന്നാണ് ജൂഡിന്റെ ഹ്രസ്വചിത്രം ഒരുക്കിയത്.

ഒരു പാര്‍ക്കില്‍ ഇരുന്ന് കൊണ്ട് നിവിന്‍ പോളിയും കുട്ടികളും തമ്മില്‍ സംസാരിക്കുന്നതാണ് ചിത്രത്തിലുള്ളത്. തുറന്ന് പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും കുട്ടികളോട് സംസാരിക്കാന്‍ ഈ വീഡിയോ സഹായിക്കുമെന്ന പ്രത്യാശ ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.


Also Read: ‘ഒടുവില്‍ സിങ്കമിറങ്ങി’; മോഹന്‍ലാല്‍ സര്‍, KRK എന്ന് പേരുള്ള ഒരു കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് ചാടി; പുലിമുരുഗന്‍ സ്‌റ്റൈലില്‍ ഒന്ന് പിടിച്ച് നല്‍കണം; ട്വീറ്റുമായ് സൂര്യ


വീഡിയോയ്ക്ക് വേണ്ടി പ്രതിഫലമില്ലാതെ പൂര്‍ണ്ണ മനസോടെ പ്രവര്‍ത്തിച്ച നിവിന്‍ പോളിയോടുള്ള കടപ്പാടും ജൂഡ് പോസ്റ്റിലൂടെ അറിയിച്ചു. നാം ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാകുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥ സൂപ്പര്‍താരങ്ങളാകുന്നതെന്നും ജൂഡ് പറഞ്ഞു.

ഛായാഗ്രഹണം, സംഗീതം, ചിത്രസംയോജനം, ശബ്ദം എന്നിവ കൈകാര്യം ചെയ്തവരും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പാര്‍ക്കില്‍ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ബോധിനി എന്ന സംഘടനയുടെ പിന്തുണയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഘടനയ്ക്കും ബാലാവകാശ കമ്മീഷനിലെ ശോഭ കോശി, മന്ത്രി ശൈലജ ടീച്ചര്‍ എന്നിവരോടും ജൂഡ് നന്ദി പറഞ്ഞു.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Child Sexual abuse എന്നത് അതി ഭീകരമാം വിധം രൂക്ഷമായിക്കൊണ്ടിരികുന്ന ഒരു പ്രശ്‌നമാണ്. അപരിചിതരെന്നോ ബന്ധുവെന്നോ വ്യത്യാസമില്ലാതെ കുട്ടികളെ മിസ്യൂസ് ചെയ്യുന്ന വാര്‍ത്തകളാണ് ദിനം പ്രതി കേള്‍ക്കുന്നത്. ഒരു പെണ്കുഞ്ഞിന്റെ പിതാവെന്ന നിലയില്‍ എന്നില്‍ ഉണ്ടായ ആശങ്ക എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകുമെന്നുറപ്പാണ്. പല കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളോട് തുറന്നു പറയാന്‍ നമുക്ക് ഇത്തരം വീഡിയോ സഹായിക്കും എന്ന പ്രത്യാശയില്‍ എല്ലാ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ ഈ വീഡിയോ സമര്‍പ്പിക്കുന്നു.
ഈ വീഡിയോ എല്ലാവരിലേക്കും എത്താന്‍ പൂര്‍ണ മനസോടെ ഒരു പ്രതിഫലവുമില്ലാതെ പ്രവര്‍ത്തിച്ച നിവിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. നാം ജീവിക്കുന്ന സമൂഹത്തോടെ പ്രതിബദ്ധത ഉണ്ടാകുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറുകളാകുന്നത്. You are my super star bro. ??
അത് പോലെ ക്യാമറ ചെയ്ത മുകേഷ്, മ്യൂസിക് ചെയ്ത ഷാനിക്ക, എഡിറ്റ് ചെയ്ത റിയാസ്, സൌണ്ട് ചെയ്ത രാധേട്ടന്‍ ഇവരും പ്രതിഫലമില്ലതെയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. Cheers bros.??
ഇത് ഷൂട്ട് ചെയ്യാന്‍ പാര്‍ക്ക് വിട്ട് തന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനും നന്ദി.
വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബോധിനി എന്ന സംഘടനയുടെ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു. ബാലവകാശ കമ്മിഷനിലെ ശോഭ കോശി മാമിനോടും, ബഹുമാനപ്പെട്ട മന്തി ശൈലജ ടീച്ചറോടും ചങ്ക് നിറയെ സ്‌നേഹം. ??

ഹ്രസ്വചിത്രം കാണാം:

Advertisement