അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം; രോഗം ഭേദമായെന്ന ട്വീറ്റ് ഡിലീറ്റ് ചെയ്ത് ബി.ജെ.പി എം.പി
COVID-19
അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം; രോഗം ഭേദമായെന്ന ട്വീറ്റ് ഡിലീറ്റ് ചെയ്ത് ബി.ജെ.പി എം.പി
ന്യൂസ് ഡെസ്‌ക്
Sunday, 9th August 2020, 1:30 pm

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതിയ കൊവിഡ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായെന്ന് ബി.ജെ.പി എം.പി മനോജ് തിവാരിയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

ഇതോടെ അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവെന്ന ട്വീറ്റ് മനോജ് തിവാരി പിന്‍വലിച്ചു.

ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു ഷാ കഴിഞ്ഞിരുന്നത്. എന്നാല്‍ അമിത് ഷാ എയിംസില്‍ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amith Shah Covid Test MHA Manoj Tiwary