എഡിറ്റര്‍
എഡിറ്റര്‍
പശുവിന് ആംബുലന്‍സുള്ള യു.പിയില്‍ കുഞ്ഞിന്റെ മൃതദേഹവും നെഞ്ചോടുചേര്‍ത്ത് ബൈക്കില്‍ പോകുന്ന ഒരമ്മ: വീഡിയോ
എഡിറ്റര്‍
Sunday 13th August 2017 1:55pm

ഗോരഖ്പൂര്‍: ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ട കുട്ടികളോട് കടുത്ത അനാദരവ് തുടര്‍ന്ന് യു.പി സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ച കുട്ടികള്‍ക്ക് മതിയായ ആംബുലന്‍സ് സൗകര്യംപോലും യു.പി സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നില്ലെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അത്തരം ആക്ഷേപങ്ങളെ ശരിവെക്കുന്നതാണ് വീഡിയോ പുറത്തുവന്നു.

കുഞ്ഞിന്റെ മൃതദേഹവും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു ബൈക്കില്‍ യാത്ര ചെയ്യുന്ന അമ്മയെയാണ് വീഡിയോയില്‍ കാണുന്നത്. മനോരമ ന്യൂസാണ് ഈ വീഡിയോ പുറത്തുവിട്ടത്.


Also Read: ഗോരഖ്പൂരില്‍ ദുരന്തമുഖത്ത് പതറാതെ ഒരു ഡോക്ടര്‍: ഓക്‌സിജന്‍ കുറവാണെന്നറിഞ്ഞപ്പോള്‍ ഡോ കഫീല്‍ ഖാന്‍ ചെയ്തത്


ആംബുലന്‍സ് സൗകര്യം ചോദിക്കുന്നവരോട് കൊച്ചുകുട്ടിയല്ലേ, നിങ്ങള്‍ക്് ടെമ്പോയിലോ മറ്റോ കൊണ്ടുപോയ്ക്കൂടേയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്ന് ദുരന്തത്തില്‍ കുഞ്ഞ് നഷ്ടപ്പെട്ട രാജേഷ് നേരത്തെ ന്യൂസ് 18 ചാനലിനോടു പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം കൊണ്ടുവന്ന യോഗി ആദിത്യനാഥ് സര്‍ക്കാറാണ്. പരുക്കേറ്റ പശുക്കള്‍ക്ക് ചികിത്സ ഉറപ്പാക്കാനെന്ന പേരിലാണ് ആംബുലന്‍സ് സൗകര്യം കൊണ്ടുവന്നത്.

എന്നാല്‍ അതേ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് സര്‍ക്കാര്‍ അനാസ്ഥ കാരണം മരണപ്പെട്ട പിഞ്ചു കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ഓട്ടോയോ ടെമ്പോയോ കാത്തിരിക്കേണ്ട അവസ്ഥയാണെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisement