മുന്‍പ് ക്യാമറ കണ്ടാല്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു; നിഴലിലെ ഐസിന്‍ പറയുന്നു
Malayalam Cinema
മുന്‍പ് ക്യാമറ കണ്ടാല്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു; നിഴലിലെ ഐസിന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th May 2021, 10:56 am

നിഴല്‍ എന്ന ചിത്രത്തില്‍ നിതിന്‍ എന്ന കഥാപാത്രമായെത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഐസിന്‍ ഹാഷ്. അന്താരാഷ്ട്ര പരസ്യമോഡലായ ഐസിന്റെ ആദ്യ മലയാള സിനിമയായിരുന്നു അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍.

നിഴലില്‍ കുഞ്ചാക്കോ ബോബനും നയന്‍താരയ്ക്കുമൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് ഒരു പേടിയും തോന്നിയിരുന്നില്ലെന്നും വളരെ കൂളായി തന്നെ ഡയലോഗുകള്‍ പഠിച്ച് പറയാന്‍ സാധിച്ചിരുന്നെന്നും ഐസിന്‍ പറയുന്നു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിഴല്‍ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഐസിന്‍ പങ്കുവെച്ചത്.

കരിയറിന്റെ തുടക്കത്തില്‍ താന്‍ ക്യാമറ കണ്ടാല്‍ അഭിനയിക്കില്ലായിരുന്നെന്ന് ഐസിന്‍ പറയുന്നു. ക്യാമറയെ അന്ന് പേടിയായിരുന്നു. അഭിനയിക്കാനൊന്നും പറ്റില്ലായിരുന്നു. കുറച്ച് കാലം കഴിഞ്ഞതോടെയാണ് ക്യാമറയുമായി ഫ്രണ്ട്‌ലിയാകുന്നത്. അതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്. അതിന് ശേഷം വളറെ കാമായി ചെയ്യാന്‍ പറ്റി. ഇതുവരെ 80 ഓളം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും ഐസിന്‍ പറയുന്നു. അതിനൊപ്പം തന്നെ നല്ലൊരു ഷെഫ് ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഐസിന്‍ പറഞ്ഞു.

ഇപ്പോള്‍ കുക്കിങ് ചെയ്യും. യൂട്യൂബ് വീഡിയോകള്‍ നോക്കി ഭക്ഷണം ഉണ്ടാക്കും. കേക്കുകളൊക്കെ ഉണ്ടാക്കാറുണ്ട്. പണ്ടുമുതലേ കുക്കിങ്ങിനോട് താത്പര്യമുണ്ട്, ഐസിന്‍ പറയുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ വരുന്ന എന്നാല്‍ കുറച്ചു കോമഡിയും ഫണ്ണുമുള്ള ചില ചിത്രങ്ങളുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ടെന്നും ഭാവിയില്‍ ഷാരൂഖ് ഖാന്റെ കൂടെയും ദുല്‍ഖര്‍ സല്‍മാന്റെ കൂടെയും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും ഇവരുടെ രണ്ടുപേരുടേയും ആക്ടിങ് വളരെ ഇഷ്ടമാണെന്നും അഭിമുഖത്തില്‍ ഐസിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nizhal Movie actor Izin Hash about his life and career