സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ പണ്ടേ പൊക്കാമായിരുന്നു: നിവിന്‍ പോളി
Daily News
സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ പണ്ടേ പൊക്കാമായിരുന്നു: നിവിന്‍ പോളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd July 2015, 2:32 am

premam-01“പ്രേമം” സിനിമയുടെ വ്യാജപതിപ്പ് സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നിവില്‍ പോളി. സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്ക പണ്ടേ പൊക്കാമായിരുന്നുവെന്നാണ് നിവില്‍ പോളി പറയുന്നത്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് ഇത് അന്‍വര്‍ റഷീദിനെയും ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും മാത്രം ബാധിക്കുന്ന കാര്യമാണെന്നും എന്നാല്‍ ഇത് നാളെ റിലീസ് ചെയ്യാനിരിക്കുന്ന എല്ലാ സിനിമകള്‍ക്കും ബാധകമാണെന്നും നിവിന്‍ പറയുന്നു. നമ്മുടെ നാട്ടില്‍ സിനിമയ്ക്ക് ഇത്ര വിലയെ ഉള്ളു എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.

സെന്‍സര്‍ കോപ്പി ലീക്ക് ചെയ്തവനെ കണ്ടുപിടിക്കണമെന്നും ഇന്ന് നിങ്ങള്‍ മൗനം പാലിച്ചാല്‍ നാളെ ഇതേ ആവശ്യത്തിനായി നിങ്ങള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ആരും കൂടെയുണ്ടാകില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഉള്ളു ???
ഇപ്പോള്‍ പ്രേമം ,,, നാളെ ??
ഈ പറയപെടുന്ന “ഇലഹഹ”െ എല്ലാം , സത്യസന്ധമായി അന്വേഷിചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ പണ്ടേ പൊക്കാമായിരുന്നു ,,, ഇന്ന് ഇത് “അന്‍വര്‍ റഷീദ്‌നെയും” ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങളെയും മാത്രം ബാധിക്കുന്ന കാര്യം ആണ് പക്ഷെ ഇത് നാളെ റിലീസ് ചെയ്യാന്‍ ഇരിക്കുന്ന എല്ലാ സിനിമകള്‍ക്കും ബാധകമാണ് ..censor copy ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം , ഇന്ന് നിങ്ങള്‍ മൗനം പാലിച്ചാല്‍ , നാളെ ഇതേ ആവശ്യത്തിനായി നിങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ ആരും കൂടെ ഉണ്ടാകില്ല. ഇത് നമ്മുടെ സിനിമ വ്യവസായത്തിന്റെ ആവശ്യമാണ്.

നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഉള്ളു ??? :/ ,ഇപ്പോള്‍ പ്രേമം ,,, നാളെ ?? ഈ പറയപെടുന്ന “Cells” എല്ലാം , സത്…

Posted by Nivin Pauly on Thursday, July 2, 2015