എഡിറ്റര്‍
എഡിറ്റര്‍
നിവിന്‍ പോളി പൃഥ്വിരാജിനൊപ്പം
എഡിറ്റര്‍
Friday 5th October 2012 9:35am

മലയാള സിനിമയില്‍ തട്ടത്തിന്‍ മറനീക്കി ഒരു സുന്ദരി എത്തിയപ്പോള്‍ ചിത്രത്തിലെ നായക കഥാപാത്രമായ നിവിന്‍ പോളിയും അതേ തട്ടത്തിന്‍ മറയത്ത് നിന്നാണ് പ്രേക്ഷകന് മുന്നിലേക്ക് വന്നത്.

സിനിമയും നായകനും ഒരേ പോലെ ഹിറ്റായതോടെ കൈനിറയെ ചിത്രമാണ് നിവിന് ലഭിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിന്റെ വിജയ ലഹരിയില്‍ കൂടിയാണ് താരം.

Ads By Google

മലയാളത്തിലെ പുത്തന്‍ താരോദയമായ നിവിനും മലയാളത്തിന്റെ യുവസൂപ്പര്‍ താരം പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം അടുത്തുതന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസിലാണ് പൃഥ്വിരാജിനൊപ്പം നിവിന്‍ പോളിയും എത്തുന്നത്. മുംബൈ പൊലീസിലെ രണ്ടാമത്തെ നായകനായി തമിഴില്‍ നിന്നും ആര്യയെത്തുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാലിപ്പോള്‍ ഈ വേഷത്തിലേക്ക് നറുക്ക് വീണിരിക്കുന്നത് നിവിന്‍ പോളിക്കാണ്.

അടുത്തകാലത്തായി വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാന്‍ കഴിയാതിരുന്ന പൃഥ്വിയുടെ ഒരു ബ്രേക്കായിരിക്കും മുംബൈ പോലീസ് എന്നാണ് കേള്‍ക്കുന്നത്. ഒപ്പം തന്നെ മുംബൈ പോലീസിലൂടെ മറ്റൊരു ഹിറ്റിനായുള്ള ശ്രമത്തിലാവും നിവിന്‍ പോളിയും

Advertisement