നിവിൻ പോളിയുടെ ആദ്യ വെബ്‌സീരിസ് ‘ഫാർമ്മ’ റിലീസിന് ഒരുങ്ങുന്നു; ഡിസംബർ 19 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ
Malayalam Cinema
നിവിൻ പോളിയുടെ ആദ്യ വെബ്‌സീരിസ് ‘ഫാർമ്മ’ റിലീസിന് ഒരുങ്ങുന്നു; ഡിസംബർ 19 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th December 2025, 2:15 pm

പി. ആർ. അരുൺ രചനയും സംവിധാനവും ചെയ്ത് ഡിസംബർ 19ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേക്ഷണം ആരംഭിക്കുന്ന പരമ്പരയാണ് ഫാർമ്മ.

Official Poster Photo:,P.R. Arun/facebook

നിവിൻ പോളിയുടെ ആദ്യ വെബ് സീരീസായ ഫാർമയുടെ ട്രെയിലർ ജിയോഹോട്ട്സ്റ്റാർ വഴി പുറത്തിറക്കിയിരുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ മെഡിക്കൽ ഡ്രാമ ഡിസംബർ 19 ന് പ്രദർശനം ആരംഭിക്കും.

മൂവി മിൽ എന്ന ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് പരമ്പര നിർമിച്ചിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം രജിത് കപൂർ, ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ആലേഖ് കപൂർ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം താരങ്ങളാണ് സീരിസിൽ ഉള്ളത്.


ബോളിവുഡ് വെറ്ററൻ രജിത് കപൂർ നീണ്ട ഇടവേളയ്ക്കു ശേഷം ഫാർമയിലൂടെ മലയാളത്തിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുകയാണ്.

ഇരുപതുകളിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ചേരുന്ന ഒരു മധ്യവയസ്‌ക്കന്റെ കഥയാണിത്. അദ്ദേഹത്തിന്റെ പോരാട്ടങ്ങളും ജീവിതാനുഭവങ്ങളെ ഇടകലർത്തിയുമാണ് അരുൺ ഈ കഥ എഴുതിയിരിക്കുന്നത്.

വ്യവസായത്തിലെ അഴിമതിക്കെതിരെ നിലകൊള്ളേണ്ടിവരുന്ന 30 വയസുള്ള ഒരു വ്യക്തി തന്റെ ജീവിത വളർച്ചക്കിടയിൽ അനുഭവിക്കുന്ന ജീവിത പാഠങ്ങളും ഈ കഥയിൽ എടുത്തു കാണിക്കുന്നു.

നിവിൻ പോളി,ശ്രുതി രാമചന്ദ്രൻ,Photo:Screen grab/Jio Hotstar/YouTube

ശ്രുതി രാമചന്ദ്രൻ അവതരിപ്പിക്കുന്ന ഡോക്ടർ ജാനകി എന്ന കഥാപാത്രം ശക്തമായ കഥാപാത്രമാണ്. കെ, പി. വിനോദ് എന്ന കഥാപാത്രത്തോടൊപ്പം ജാനകിയും മുന്നിട്ടു നിൽക്കുന്നു

ഡ്രാമയുടെ എഡിറ്റിങ് ശ്രീജിത്ത് സാരംഗും ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജനുമാണ്. ആകർഷകമായ കഥാ ഘടകങ്ങളും ശക്തമായ പ്രകടനങ്ങളും നിറഞ്ഞ ഫാർമ, ഡിസംബർ 19 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ മാത്രമായി സ്ട്രീമിങ്ങിനൊരുങ്ങുന്നത്.

Content Highlight: Nivin Pauly’s Web Series Debut ‘Pharma’ to Premiere on JioHotstar This December