'പ്രേമം' സിനിമക്ക് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു
Entertainment news
'പ്രേമം' സിനിമക്ക് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th December 2023, 11:25 pm

‘പ്രേമം’ സിനിമക്ക് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഈ വാര്‍ത്ത വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളിലായി പുറത്തുവരും. 2015 മെയ് 29നാണ് ‘പ്രേമം’ തിയേറ്റര്‍ റിലീസ് ചെയ്തത്.

8 വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കല്‍കൂടി പ്രത്യക്ഷപ്പെടുന്നുവെന്നത് പ്രേക്ഷകര്‍ക്ക് വലിയ സന്തോഷമാണ് പകരുന്നത്.

ഇന്ത്യന്‍ അഭിനേത്രിയും നര്‍ത്തകിയുമായ സായ് പല്ലവി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രേമം’ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു.

തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി. ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Nivin Pauly And Sai Pallavi Are Reuniting After The Movie ‘Premam’