ഭീഷ്മ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിതിന്‍, രശ്മിക മന്ദാന, സംവിധായകന്‍ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ എന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. മെഗാസ്റ്റാര്‍ ചിരഞ്ജീവി മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ #VNRട്രിയോ ലോഞ്ച് ചെയ്യുകയും ചെയ്തു.
മുഹൂര്‍ത്തം ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്‌ബോര്‍ഡ് അടിച്ചപ്പോള്‍ സംവിധായകന്‍ ബോബി സ്വിച്ച് ഓണ് കര്‍മങ്ങള്‍ നിര്‍വഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി സംവിധാനം നിര്‍വഹിച്ചു. തിരക്കഥാകൃത്തുക്കളായ ഹനു രാഘവപുടിയും ബുച്ചിബാബു സേനയും നിര്‍മാതാക്കള്‍ക്ക് തിരക്കഥ കൈമാറി.


