എഡിറ്റര്‍
എഡിറ്റര്‍
‘സഖ്യതീരുമാനം ഒരുമിച്ചെടുത്തത്, എതിര്‍പ്പുള്ളവര്‍ക്ക് പോകാം’; ശരത് യാദവിനെതിരെ നിതീഷ് കുമാര്‍
എഡിറ്റര്‍
Friday 11th August 2017 7:28pm

പാട്‌ന: ബി.ജെ.പി സഖ്യത്തെ എതിര്‍ത്ത ശരത് യാദവിനെ തള്ളി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സഖ്യതീരുമാനം എല്ലാവരും ഒരുമിച്ചെടുത്തതാണെന്നും ശരത് യാദവിന് വേണമെങ്കില്‍ പുറത്ത് പോകാമെന്നും നിതീഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നിതീഷിന്റെ പ്രതികരണം. നേരത്തെ മഹാസഖ്യത്തില്‍ നിന്നും മാറി എന്‍.ഡി.എയുമായി കൂട്ടുകൂടാനുള്ള നിതീഷിന്റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാവായ ശരത് യാദവ് രംഗത്ത് വന്നിരുന്നു.


Also Read: ദിലീപിനെ കുടുക്കിയ ആ നാലാം ചോദ്യം എന്തായിരുന്നു; ബെഹ്‌റയുടെ പ്രതികരണം ഇങ്ങനെ


മഹാസഖ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നെന്നാണ് ശരത് യാദവ് പറഞ്ഞത്. വീരേന്ദ്രകുമാറും ശരത് യാദവിന്റെ നിലപാടിനൊപ്പമാണ്.

ഇതോടെ ജെ.ഡി.യു പിളര്‍പ്പിലേക്കാണെന്ന സൂചനയുണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് നിതീഷിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ശരത് യാദവിന് ഇഷ്ടമുള്ളിടത്ത് പോകാമെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

Advertisement