'നിശബ്ദം' റിലീസ് തിയ്യതി പ്രഖ്യാപിച്ചു
Movie Day
'നിശബ്ദം' റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 6:55 pm

അനുഷ്‌ക ഷെട്ടിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിശബ്ദം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 31 ന് ചിത്രം തിയ്യറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ അനുഷ്‌കയുടെ പിറന്നാള്‍ ദിനമായ നവംബര്‍ ആറിന് പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ത്രില്ലര്‍ മോഡിലൊരുക്കിയ ചിത്രത്തില്‍ സംസാര ശേഷിയില്ലാത്ത യുവതിയായാണ് അനുഷ്‌ക എത്തുന്നത്. ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്സണ്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം നടി അജ്ഞലിയും ചിത്രത്തിലുണ്ട്.’

സാക്ഷി എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ആന്റണി എന്ന കഥാപാത്രമായാണ് മാധവന്‍ എത്തുന്നത്. ഇരു കഥാപാത്രങ്ങളും അവധിക്കാലം ചെലവഴിക്കാനായി എത്തുന്ന ബംഗ്ലാവില്‍ നടക്കുന്ന ദുരൂഹ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതി വൃത്തം. തെലുഗു, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മലയാളത്തിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യും. ഹേമന്ത് മധുകാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. കൊണ വെങ്കട്ട് ആണ് ചിത്രം നിര്‍മിക്കുന്നത്.