കോഴിക്കോട് നഴ്സിങ്ങ് വിദ്യാർത്ഥിനിക്ക് നിപ സ്ഥിരീകരിച്ചു
nippah virus
കോഴിക്കോട് നഴ്സിങ്ങ് വിദ്യാർത്ഥിനിക്ക് നിപ സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th May 2018, 2:00 pm

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടെ നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. നഴ്‌സിംഗ് വിദ്യാർത്ഥിനിക്കാണ്‌
നിപ ബാധിച്ചതായി സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് നിപ വൈറസ് ബാധിച്ച വിദ്യാർത്ഥിനി. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

മണിപ്പാലിലെ ആശുപത്രിയിൽ വച്ച് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ വിദ്യാർത്ഥിനിയുടെ അവസ്ഥ ഗുരുതരമല്ലെന്നും, വ്യക്തിയുടെ രോഗപ്രതിരോധ ശേഷി അനുസരിച്ച് രോഗത്തിന്റെ തീവ്രതയിൽ വ്യത്യാസം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതുവരെ 12 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. രോഗം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.