സംസ്ഥാനത്ത് വീണ്ടും നിപ; സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിക്ക്
Kerala News
സംസ്ഥാനത്ത് വീണ്ടും നിപ; സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th May 2025, 4:27 pm

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് 42കാരിക്ക് രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് നാല് ദിവസമായി പനിയുണ്ടായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

നിപയ്ക്ക് സമാനമായ രോഗലക്ഷങ്ങളുണ്ടായിരുന്നതിനാല്‍ സ്രവം പൂനെയിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തിമായിട്ടില്ല.

Content Highlight: Nipha confirmed again in Kerala