എഡിറ്റര്‍
എഡിറ്റര്‍
വരുന്നു 3ഡി സൂപ്പര്‍ മാരിയോ
എഡിറ്റര്‍
Wednesday 12th June 2013 5:34pm

super-mario

ലോസ്ആഞ്ചല്‍സ്: മാരിയോയുടെ 3ഡി പതിപ്പുമായി നിന്‍ടന്‍ഡോ വരുന്നു. യു.എസില്‍ നടക്കുന്ന ഇ3 എക്‌സ്‌പോയില്‍ വെച്ചാണ് ജപ്പാനീസ് ഗെയിം രാജാക്കന്മാരായ നിന്‍ടന്‍ഡോ ഇക്കാര്യം അറിയിച്ചത്.

ഇ3 എക്‌സ്‌പോയിലെ ഇന്നത്തെ ദിവസം നിന്‍ടന്‍ഡോയുടെതായിരുന്നു. പിക്മിന്‍ 3, മാരിയോ കാര്‍ട്ട് 8, സൂപ്പര്‍മാരിയോ 3ഡി വേള്‍ഡ് തുടങ്ങി നിരവധി ഗെയിമുകളാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്.

Ads By Google

ഇ3 യിലെ അനുഭവങ്ങള്‍ ഏറെ രസകരമായിരുന്നെന്ന് കമ്പനി അറിയിച്ചു. പ്രദര്‍ശനത്തിലൂടെ തങ്ങള്‍ക്ക് നിരവധി ഉപയോക്താക്കളെ ലഭിച്ചെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ഇന്നലെ ആരംഭിച്ച ഇ3 എക്‌സ്‌പോയില്‍ മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് വണ്ണും സോണിയുടെ പ്ലേസ്റ്റേഷന്‍ 4 ഉം തമ്മിലായിരുന്നു പ്രധാന മത്സരം. എക്‌സ് ബോക്‌സിനെ വെല്ലുവിളിക്കാന്‍ അതിനേക്കാളും നൂറ് ഡോളറോളം വില കുറച്ചാണ് സോണി പ്ലേസ്റ്റേഷന്‍ അവതരപിച്ചത്.

Advertisement