ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിമിഷ ഇന്ന് അന്യഭാഷയിലും തിരക്കുള്ള നായികയാണ്. ഇപ്പോൾ സിനിമയിലെത്തിയതിനെക്കുറിച്ച് പറയുകയാണ് നടി.
താന്‍ നടിയായതിനും നല്ലൊരു വ്യക്തിയായതിനും കാരണം തന്റെ അമ്മയാണെന്നും പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് നടിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അവര്‍ പറയുന്നു.
ഇക്കാര്യം പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ സപ്പോര്‍ട്ട് ചെയ്‌തെന്നും സ്‌കൂളില്‍ വെച്ച് തന്നോട് ആഗ്രഹമെന്താണെന്ന് ചോദിച്ചെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നടിയാകണമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കിയെന്നും അതിന് കാരണം തന്റെ സ്‌കിന്‍ ടോണാണെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷമായെന്നും നടി പറഞ്ഞു. സുധീർ ശ്രീനിവാസനുമായി സംസാരിക്കുകയായിരുന്നു അവർ.
‘ഞാന്‍ നടിയായതിനും നല്ലൊരു വ്യക്തിയായതിനും കാരണം എന്റെ അമ്മയാണ്. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എനിക്കൊരു ആക്ടര്‍ ആകണമെന്ന് പറഞ്ഞപ്പോള്‍ അമ്മ സപ്പോര്‍ട്ടായിരുന്നു. ഫാമിലിയില്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്തു. 12ാം ക്ലാസിലെത്തിയപ്പോള്‍ എല്ലാവരോടും നിങ്ങള്‍ക്കെന്താകണമെന്ന് സ്‌കൂളില്‍ വെച്ച് ചോദിച്ചു. ലൈക്ക് നിങ്ങളുടെ പ്ലാന്‍സ് എന്താണ് ഫ്യൂച്ചറില്‍ എന്താകാനാണ് ആഗ്രഹമെന്നും ചോദിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കൊരു ആക്ടര്‍ ആകാനാണ് ആഗ്രഹമെന്ന് പറഞ്ഞു. അപ്പോള്‍ എല്ലാവരും ചിരിക്കുന്നത് എനിക്ക് കേള്‍ക്കാം. അതിന് കാരണം എന്റെ സ്‌കിന്‍ ടോണാണ്. ഞാന്‍ ഡസ്‌കിയാണ്, പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പത്തില്‍ വരുന്നില്ല. പ്രോപ്പര്‍ ഹീറോയിന്‍ മെറ്റീരിയല്‍ ആയിരുന്നില്ല. പിന്നെ ആ സമയത്ത് ഹീറോയിന്‍ എന്നുപറഞ്ഞാല്‍ ഭയങ്കര ഫെയര്‍ ആയിട്ടുള്ള ആള്‍ക്കാരായിരുന്നു.
എന്നെ അതൊരിക്കലും ബാധിച്ചിട്ടില്ല. ഒരു നെഗറ്റീവ് ചിന്തയും അതുകാരണം വന്നിട്ടില്ല. എനിക്ക് ആക്ടര്‍ ആകണമെന്ന് തന്നെയായിരുന്നു ആഗ്രഹം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കഴിഞ്ഞപ്പോള്‍ എനിക്ക് ആ സിനിമ കിട്ടിയതില്‍ ഒരുപാട് സന്തോഷമായി. എനിക്കൊരു ആക്ടര്‍ ആകാന്‍ സാധിക്കുമെന്ന് അന്നെനിക്ക് മനസിലായി,’ നിമിഷ സജയന്‍ പറയുന്നു.