‘1950കളിലാണ് എന്റെ നാടക പ്രവേശനം. അത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉള്ള നാടകങ്ങള്‍ കൂടിയായിരുന്നു. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയുമെല്ലാം ഏറ്റിട്ടും തളര്‍ന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബര്‍ ആക്രമണം. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാര്‍ട്ടിയോടൊപ്പം തന്നെ. വിവരമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല. വിദ്വേഷം ഇല്ലാതെ പരസ്പര സ്‌നേഹത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു,’ നിലമ്പൂര്‍ ആയിഷയുടെ പോസ്റ്റ്.
എം. സ്വരാജിന് പിന്തുണ നല്‍കിയതിനും എല്‍.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുത്തതിനും പിന്നാലെയാണ് നിലമ്പൂര്‍ ആയിഷക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സൈബര്‍ ആക്രമണം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹനസ് നാസര്‍, അനില്‍ നായര്‍ തുടങ്ങിയവരാണ് ആയിഷക്കെതിരെ തെറിവിളിയുമായി രംഗത്തെത്തിയത്. വല്ലപ്പുഴ സ്വീകരണ കേന്ദ്രത്തിലെത്തി സ്വരാജിനെ ആശീര്‍വദിച്ചതില്‍ ഉള്‍പ്പെടെ പ്രകോപിതരായിക്കൊണ്ടായിരുന്നു സൈബര്‍ ആക്രമണം.