ചിലരൊക്കെ എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ തന്നെ അത് മനസിലാവാറില്ല; എന്നെ പ്രേമിക്കുന്നതേ ടാസ്‌കാണ്: നിഖില വിമല്‍
Malayalam Cinema
ചിലരൊക്കെ എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ തന്നെ അത് മനസിലാവാറില്ല; എന്നെ പ്രേമിക്കുന്നതേ ടാസ്‌കാണ്: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd December 2025, 1:22 pm

എല്ലാ വിഷയങ്ങളിലും അനാവശ്യമായി ചിന്തിച്ചു കൂട്ടുന്ന ആളാണെന്നും, തന്നെ പ്രണയിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും നടി നിഖില വിമല്‍. കൊച്ചിയില്‍ നടന്ന മനോരമ ഹോര്‍ത്തൂസ് വേദിയില്‍ സംസാരിക്കുകയായിരുന്നു താരം.

നിഖില ആരെങ്കിലുമായി റിലേഷന്‍ഷിപ്പിലാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

നിഖില വിമല്‍. Photo: Times Now

‘ഇപ്പോള്‍ ഞാനാരുമായും റിലേഷന്‍ഷിപ്പിലല്ല. ട്രയല്‍ ആന്‍ഡ് എറര്‍ സ്‌പേസുകള്‍ നിങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ ട്രയല്‍ ചെയ്യാന്‍ വേണ്ടി തന്നെ ഒരുപാട് തവണ ആലോചിക്കും. പിന്നെ എന്നെയൊക്കെ പ്രണയിക്കുക എന്ന് പറയുന്നത് തന്നെ വലിയ ടാസ്‌ക് ആണ്. വെറുതെ ഒരാള്‍ നില്‍ക്കുന്നത് കണ്ടാല്‍ തന്നെ ഞാന്‍ ആലോചിക്കും, അത് ശരിയാകുമോ ഇത് ശരിയാകുമോ എന്നൊക്കെ.

എനിക്കറിയാം അതെന്റെ ഓവര്‍ തിങ്കിങ്ങിന്റെ പ്രശ്‌നമാണെന്ന്. പലപ്പോഴും ആരെങ്കിലും പ്രണയാഭ്യര്‍ത്ഥനയായി വന്നാല്‍ തന്നെ എനിക്ക് അത് മനസ്സിലാക്കാന്‍ സാധിക്കാറില്ല. എനിക്കങ്ങനത്തെ കാര്യങ്ങളൊന്നും മനസ്സിലാവില്ല, ഇത്തരം കാര്യങ്ങളിലൊക്കെ ഞാനൊരു മന്ദബുദ്ധിയാണ്. ഒരു മണിക്കൂറൊക്കൊ കഴിഞ്ഞ് ആരെങ്കിലും പറയുന്ന സമയത്തായിരിക്കകും ഇത് അതാണെന്ന് മനസ്സിലാവുക. ആളുകളോട് ഒരിക്കലും അത്തരത്തിലൊരു മനോഭാവത്തില്‍ ഞാന്‍ ഇടപഴകാറില്ല’ നിഖില പറഞ്ഞു.

നിഖില വിമല്‍ Photo: Times of India

‘പ്രണയം ബേസിക്കലി ക്രിഞ്ച് ആണ്, പക്ഷേ നമ്മൂടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്കത് മനസ്സിലാവില്ല. നിങ്ങളുടെ കാമുകന്‍ നിങ്ങളെ ബേബി എന്ന് വിളിക്കുന്നത് നിങ്ങള്‍ക്ക് ഓക്കെ ആയിരിക്കും. പക്ഷേ മറ്റൊരാള്‍ അത് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അയ്യേ ബേബിയോ എന്ന തോന്നലായിരിക്കും നമുക്ക്. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ പ്രെഷ്യസ് ആയിട്ട് തോന്നുകയും മറ്റൊരാളുടേത് കാണുമ്പോള്‍ ക്രിഞ്ച് ആയിട്ടും തോന്നുന്ന ഒന്നാണ് പ്രണയം’ താരം പറയുന്നു.

Pennu case movie/ Theatrical poster/ ott play

ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ ആണ് താരത്തിന്റെ പുതിയ ചിത്രം. മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹക്കീം ഷാ, അജു വര്‍ഗീസ്, രമേഷ് പിശാരടി, ഇര്‍ഷാദ്, രഞ്ജി കക്കോല്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തും.

Content Highlight: Nikhila vimal talks about relationship and romance