കഴിഞ്ഞ വര്‍ഷം തമിഴില്‍ നിന്നും പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് വാഴൈ. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് വിജയത്തിന് പുറമെ നിരൂപക പ്രശംസയും പിടിച്ച് പറ്റിയിരുന്നു. ചിത്രത്തില്‍ പൂങ്കൊടി എന്ന അധ്യാപികയായെത്തിയത് നിഖില വിമല്‍ ആയിരുന്നു. നിഖിലയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ ഒന്നാണ് പൂങ്കൊടി.
ഇപ്പോള്‍ പൂങ്കൊടി എന്ന കഥാപാത്രത്തെ കുറിച്ചും വാഴൈ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് നിഖില വിമല്‍. ഇതുവരെ താന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും പൂങ്കൊടി എന്ന കഥാപാത്രം വളരെ വ്യത്യസ്തമായതായി അനുഭവപ്പെട്ടുവെന്ന് നിഖില പറയുന്നു. വാഴൈയുടെ പാറ്റേണില്‍ താന്‍ ഒരു സിനിമ ഇതുവരെയും ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു.
എല്ലാ സിനിമയിലും നിഖിലക്ക് ഒരേ റിയാക്ഷന്‍ ആണെന്ന് ചില വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാഴൈയില്‍ അഭിനയിക്കുമ്പോള്‍ ഒരു റീയാക്ഷനും ഇടരുതെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് നിര്‍ബന്ധം പിടിച്ചെന്ന് നിഖില പറയുന്നു.
‘തമിഴിലും മലയാളത്തിലുമായി ഞാന്‍ ഏതാണ്ട് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാധാരണയായി ചില ഇമോഷണലുകള്‍ക്ക് നമ്മുടെ പക്കല്‍ ചില റിയാക്ഷനുകളുണ്ടാവും. എന്നാല്‍ ‘വാഴൈ’യുടെ സംവിധായകന്‍ മാരി സെല്‍വരാജ് സാര്‍ ഒരു റിയാക്ഷനും പാടില്ല എന്ന് നിര്‍ബന്ധം പറഞ്ഞു. അത് എനിക്ക് പുതിയ അനുഭവമായിരുന്നു. അദ്ദേഹം പറയുന്നപോലെ അഭിനയിക്കാന്‍ ചില എഫേര്‍ട്ട് വേണ്ടിവന്നു,’ നിഖില വിമല്‍ പറഞ്ഞു.
സിനിമ ഇത്രമാത്രം ജനങ്ങള്‍ക്ക് റിലേറ്റ് ആവും എന്ന് കരുതിയില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തുനിന്നും കിട്ടിയ നല്ല പ്രതികരണം കണ്ടപ്പോള്‍ ഇതുവരെ താന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും ആ കഥാപാത്രംവളരെ വ്യത്യസ്തമായതായി അനുഭവപ്പെട്ടുവെന്നും നിഖില പറഞ്ഞു.