എഡിറ്റര്‍
എഡിറ്റര്‍
ഇനി ബി.ജെ.പിയില്‍ തുടരില്ല; നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പട്ടേല്‍ നേതാവ് നിഖില്‍ സാവനി
എഡിറ്റര്‍
Monday 23rd October 2017 11:17am

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേരാനായി ഒരുകോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പട്ടേല്‍ സമര നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പട്ടേല്‍ നേതാവ് നിഖില്‍ സാവനി.

ബി.ജെ.പിയുടെ ഈ നടപടിയില്‍ അങ്ങേയറ്റം ദു:ഖമുണ്ടെന്നും ഇനി അവര്‍ക്കൊപ്പം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും നിഖില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പിയില്‍ ചേരാനായി 1 കോടി രൂപ നരേന്ദ്രപട്ടേലിന് വാഗ്ദാനം ചെയ്തതായാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഈവര്‍ത്ത കേട്ട് ഞാന്‍ ദു:ഖിതനാണ്. ഇന്ന് തന്നെ ബി.ജെ.പിയില്‍ നിന്നും പുറത്തുപോകും.- നിഖില്‍ സാവമി പറഞ്ഞു. ബി.ജെ.പി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന നരേന്ദ്രപട്ടേലിനേയും നിഖില്‍ അഭിനന്ദിച്ചു.

നരേന്ദ്രപട്ടേലിന് എന്റെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുകയാണ്. വളരെ ചെറിയ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥയില്‍ പോലും ബി.ജെ.പി വെച്ചുനീട്ടിയ ഒരു കോടി രൂപ വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ ആ വലിയ മനസിനെ അഭിനന്ദിക്കുന്നു. – നിഖില്‍ സാവനി പറഞ്ഞു.

ബി.ജെ.പിയില്‍ ചേരാനായി അവര്‍ എനിക്ക് പണമൊന്നും വാഗ്ദാനം ചെയ്തിരുന്നില്ല. സ്വമേധയാ പാര്‍ട്ടിയില്‍ ചേര്‍ന്നതാണ്. എന്നാല്‍ പണം കൊടുത്ത് അവര്‍ ആളുകളെ കൂടെകൂട്ടുന്നു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. അവര്‍ ലോലിപ്പോപ്പ് ഓഫര്‍ ചെയ്ത് ആളുകളെ കൂട്ടുകയാണ്. അല്ലാതെ മറ്റൊന്നും നടക്കില്ല- നിഖില്‍ പറയുന്നു.


‘ചരടുവലിച്ചത് ബി.ജെ.പി ഗുജറാത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍’ എങ്ങനെയാണ് ബി.ജെ.പി തന്നെ ‘വിലക്കുവാങ്ങിയതെന്ന്’ വിശദീകരിച്ച് പട്ടേല്‍ സമരനേതാവ്


ബി.ജെ.പിയില്‍ ചേരാന്‍ പാര്‍ട്ടി തനിക്ക് ഒരുകോടി വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തുകയും അഡ്വാന്‍സായി ലഭിച്ച പത്തുലക്ഷം രൂപ ഉയര്‍ത്തിക്കാട്ടുകയും ചെയ്തുകൊണ്ടായിരുന്നു നരേന്ദ്ര പട്ടേല്‍ തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് വിശദീകരിച്ചത്.

പട്ടേല്‍ സംവരണ സമര നായകന്‍ ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായ വരുണ്‍ പട്ടേല്‍ വഴിയാണ് തന്നെ സ്വാധീനിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞദിവസം വരുണ്‍ പട്ടേലും ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു.

‘എന്നെ അഹമ്മദാബാദിലേക്കു വിളിപ്പിച്ചു. അവിടെ നിന്നും ഗാന്ധി നഗറിലേക്കു കൊണ്ടുപോയി. ഗാന്ധി നഗറില്‍ കുറച്ചുസമയം വാഹനത്തില്‍ ചുറ്റിയശേഷം അഡലാജിനു സമീപമുള്ള ഒരു ഓഫീസിലേക്കു കൊണ്ടുപോയി.’

‘അവിടെവെച്ച് നിരവധി ബി.ജെ.പി നേതാക്കന്മാര്‍ക്ക് എന്നെ പരാജയപ്പെടുത്തി. ജിത്തുഭായ് വഗാനി, ചുദാസ്മാസാഹബ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ അവിടെയുണ്ടായിരുന്നു.’ അദ്ദേഹം പറഞ്ഞു.

‘അവിടെവെച്ച് ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ എനിക്ക് ഒരുകോടി രൂപ നല്‍കുമെന്ന് വാക്കുനല്‍കി. വരുണ്‍ ഭായ് എനിക്ക് പത്തുലക്ഷം പണമായി നല്‍കി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഒരു ബി.ജെ.പി പരിപാടിയ്ക്കിടെ ശേഷിക്കുന്ന 90ലക്ഷം നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.’ നരേന്ദ്ര പട്ടേല്‍ പറഞ്ഞിരുന്നു.

‘പിന്നീട് ഇവര്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഇതു ശരിയല്ല എന്നാണ് എനിക്കുതോന്നിയത്. കാരണം ചതിക്കപ്പെടുന്നത് പട്ടേല്‍ സമുദായമാണ്.’ അദ്ദേഹം പറയുന്നു.

Advertisement