രണ്ട് ഭാഗങ്ങളായെത്തിയ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ലോകത്തിലെ സിനിമാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രഭാസ്. ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമെന്ന ബഹുമതി നേടിയെടുത്ത പ്രഭാസിന്റെ പിന്നീടിറങ്ങിയ ചിത്രങ്ങളെല്ലാം ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയതായിരുന്നു.
റോം കോം സിനിമകള്‍ക്ക് തെലുങ്കില്‍ പേരു കേട്ട മാരുതി, 300 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന രാജാ സാബ് ആണ് പ്രഭാസിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. രാജാ സാബില്‍ നായികയായെത്തുന്ന നിധി അഗര്‍വാള്‍ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
Photo: Reddit
‘ആളുകള്‍ പ്രഭാസ് സാറിന് ഒരുപാട് റെസ്‌പെക്ട് നല്‍കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഇന്ന് നമുക്ക് 300 കോടിയും 1000 കോടിയുമെല്ലാം ബഡ്ജറ്റിട്ട് ഒരു ചിത്രം ചെയ്യാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. ബാഹുബലി എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹവും ആ എന്റയര്‍ ടീമും എടുത്ത എഫേര്‍ട്ടിന്റെയും റിസ്‌കുകളുടെയും ഫലമാണ് നമുക്കിന്ന് കിട്ടിയ ധൈര്യം.
അദ്ദേഹം എടുത്ത കഠിനാധ്വാനത്തിനെ നമ്മുടെ മീഡിയകളായാലും സോഷ്യല്‍ മീഡിയകളായാലും ബഹുമാനിക്കണം. നമ്മുടെ ഇന്‍ഡസ്ട്രിയെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വരുമ്പോള്‍ അനാവശ്യമായ ഊഹാപോഹങ്ങള്‍ ഒഴിവാക്കണം,’ താരം പറഞു.
പ്രഭാസിന്റെ വരാനിരിക്കുന്ന രാജാ സാബിലെ പുറത്തുവന്ന ട്രെയിലറിന് വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. 300 കോടി മുടക്കിയിട്ടും നല്ല രീതിയിലുള്ള വി.എഫ്.എക്‌സ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പ്രഭാസിന്റെ അടുത്ത ബോംബ് പടമാണിതെന്നുമുള്ള രീതിയിലായിരുന്നു ട്രോളുകള്‍.
പ്രഭാസ് രാജാസാബില്‍.
ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിച്ച കല്‍ക്കി 2898 എ.ഡി ക്ക് മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവക്കാനായത്. താരത്തിന്റെ ബിഗ് ബഡ്ജറ്റിലെത്തിയ സാഹോ, രാധേ ശ്യാം, ആദി പുരുഷ്, തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
വിമര്‍ശനങ്ങള്‍ നേരിട്ട ആദ്യ ട്രെയിലറിന് പകരം പുതിയ ട്രെയിലര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രഭാസ് രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് വേഷമിടുന്നത്. നിധി അഗര്‍വാളിന് പുറമെ മാളവിക മോഹനനും റിദ്ധി കുമാറും നായികമാരായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ബൊമ്മന്‍ ഇറാനി, സഞ്ജയ് ദത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ബോക്‌സ് ഓഫീസില്‍ വിജയ് ചിത്രം ജന നായകന് ക്ലാഷ് റിലീസായി ജനുവരി ഒമ്പതിനാണ് രാജാ സാബ് തിയേറ്ററുകളിലെത്തുക. അതത് ലോക്കല്‍ മാര്‍ക്കറ്റുകളില്‍ ഇരുവരും പരസ്പരം ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും വിദേശ ബോക്‌സ് ഓഫീസില്‍ പ്രഭാസിനാണ് മുന്‍തൂക്കം.
Content Highlight: Nidhi Agarwal talks about actor Prabhas
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.