ഇന്ത്യക്കെതിരെ ദാവൂദ് ഇബ്രാഹിമിന്റെ സ്‌പെഷ്യല്‍ യൂണിറ്റ്; ലക്ഷ്യം രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും; എന്‍.ഐ.എ
national news
ഇന്ത്യക്കെതിരെ ദാവൂദ് ഇബ്രാഹിമിന്റെ സ്‌പെഷ്യല്‍ യൂണിറ്റ്; ലക്ഷ്യം രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും; എന്‍.ഐ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th February 2022, 12:20 pm

ന്യൂദല്‍ഹി: ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായി ദാവൂദ് ഇബ്രാഹിം സ്‌പെഷ്യല്‍ യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളുടെയും ബിസിനസുകാരുടെയും പേരുകള്‍ അവരുടെ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഉണ്ടെന്നും എന്‍.ഐ.ഐ എഫ്.ഐ.ആറില്‍ പറഞ്ഞു.

യൂണിറ്റിന്റെ സഹായത്തോടെ, സ്‌ഫോടകവസ്തുക്കളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ദാവൂദ് ഇന്ത്യക്കെതിരെ ആക്രമണത്തിന് തയാറെടുത്തിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുക എന്നതായിരുന്നു ഇതിന് പിന്നിലുള്ള ഉദ്ദേശമെന്നും എന്‍.ഐ.എ പറയുന്നു.

മുംബൈ, ദല്‍ഹി നഗരങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ദാവൂദിന്റെ പ്രവര്‍ത്തനമെന്നും എഫ്.ഐ.ആറിലുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈയിടെ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിച്ചതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെയും മറ്റ് അനുയായികളെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.

ഇഖ്ബാല്‍ കസ്‌കറിനെ കഴിഞ്ഞദിവസം ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഫെബ്രുവരി 24 വരെയാണ് കസ്‌കറിനെ ഇ.ഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്.


Content Highlight: NIA says Dawood Ibrahim forms special unit to target India, political leaders, businessmen on hit list