മാത്യു-നസ്ലിന്‍ ടീമിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം 'നെയ്മര്‍'; മോഷന്‍ ടീസര്‍ പുറത്ത്
Entertainment news
മാത്യു-നസ്ലിന്‍ ടീമിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം 'നെയ്മര്‍'; മോഷന്‍ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th January 2023, 9:34 pm

മാത്യു തോമസും നസ്ലീനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നെയ്മറിന്റെ മോഷന്‍ ടീസര്‍ പുറത്തുവിട്ടു. കളര്‍ഫുള്‍ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടത്. നെയ്മര്‍ ഒരു കോമഡി എന്റെര്‍റ്റൈനെറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവാഗതനായ സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്മാര്‍. ചിത്രത്തിന്റെ ടീസര്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സുധി മാഡിസണ്‍ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും പൂര്‍ത്തീകരിച്ചിരിക്കുന്നത് ആദര്‍ശ് സുകുമാരനും, പോള്‍സന്‍ സ്‌കറിയയും ചേര്‍ന്നാണ്.

കേരളത്തിലും കേരളത്തിന് പുറത്തുമായി 80 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. മലയാളത്തില്‍ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ മൊഴിമാറ്റി പാന്‍ ഇന്ത്യ തലത്തില്‍ ഇറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മാര്‍ച്ച് പത്തിന് തിയ്യേറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഛായാഗ്രഹണം- ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉദയ് രാമചന്ദ്രന്‍. കല-നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പി.കെ. ജിനു. പി.ആര്‍.ഒ -എ.എസ് ദിനേശ്, ശബരി.

content highlight: neymar movie motion picture out