കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഗ്രാഫിക്‌നോവല്‍ ശ്രദ്ധേയമാവുകയാണ്. എഴുത്തുകാരനും ആര്‍ട്ടിസ്റ്റുമായ മാലിക് സജദ് എന്നയാളുടെ ‘എ വെഡിംഗ് അണ്ടര്‍ കര്‍ഫ്യു’ എന്ന ഗ്രാഫിക് നോവലാണിത്.ആഗസ്റ്റ് അഞ്ചിന് കശ്മിരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമുതല്‍ ഇതു വരെ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ഒരു ജനതയുടെ നിസ്സഹായവസ്ഥയെയും ആണ് ഇദ്ദേഹം ‘എ വെഡിംഗ് അണ്ടര്‍ കര്‍ഫ്യൂവിലോടെ’ വരച്ചിടുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കര്‍ഫ്യൂ പ്രഖ്യാപിച്ചതിനുശേഷം കശ്മീര്‍ നടക്കുന്ന ഒരു കല്യാണമാണ് ഈ ഗ്രാഫിക് നോവലിന്റെ ഇതിവൃത്തം. വിവാഹത്തിനു ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാനായി ശ്രീനഗറില്‍ ബൈക്ക് യാത്ര നടത്തുന്ന രണ്ടു സഹോദരങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.

