വജ്രായുധത്തെ കളത്തിലിറക്കി ഇന്ത്യ; സീരീസ് ഡിസൈഡറില്‍ ഓപ്പണര്‍മാരെ പറഞ്ഞയച്ച് ഇന്ത്യന്‍ പടയോട്ടം!
Cricket
വജ്രായുധത്തെ കളത്തിലിറക്കി ഇന്ത്യ; സീരീസ് ഡിസൈഡറില്‍ ഓപ്പണര്‍മാരെ പറഞ്ഞയച്ച് ഇന്ത്യന്‍ പടയോട്ടം!
ശ്രീരാഗ് പാറക്കല്‍
Sunday, 18th January 2026, 1:52 pm

ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള അവസാന ഏകദിന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങും കളിത്തിലിറങ്ങിയിട്ടുണ്ട്. പേസ് ആക്രമണത്തിന് കരുത്ത് നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. പ്രസിദ്ധ് കൃഷ്ണയെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മറുവശത്ത് രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ പങ്കെടുത്ത അതേ ടീമുമായാണ് ബ്ലാക്ക് ക്യാപ്‌സ് ഇറങ്ങുന്നത്.

നിലവില്‍ മത്സരത്തില്‍ രണ്ട് ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സാണ് കിവീസ് നേടിയത്. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഓപ്പണറായ ഹെന്റി നിക്കോള്‍സിനെ പൂജ്യത്തിന് ബൗള്‍ഡാക്കിയാണ് ഇന്ത്യയുടെ വജ്രായുധം തുടങ്ങിയത്. തുടര്‍ന്ന് രണ്ടാം ഓവറിനെത്തിയ ഹര്‍ഷിത് റാണ ആദ്യ പന്തില്‍ ഡെവോണ്‍ കോണ്‍വേയെ രോഹിത്തിന് കയ്യിലെത്തിച്ചും മടക്കി.

പരമ്പര ചാമ്പ്യന്‍മാരെ തീരുമാനിക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇരുകൂട്ടരും വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്‍

ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ് വെല്‍ (ക്യാപ്റ്റന്‍), സക്കറി ഫോള്‍കസ്, കൈല്‍ ജാമിസണ്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജെയ്ഡന്‍ ലെനോക്‌സ്

Content Highlight: New Zealand VS India: Live Match Update

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ