ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള അവസാന ഏകദിന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
നിലവില്‍ മത്സരത്തില്‍ 22 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് കിവീസ് നേടിയത്. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഓപ്പണറായ ഹെന്റി നിക്കോള്‍സിനെ പൂജ്യത്തിന് ബൗള്‍ഡാക്കിയാണ് ഇന്ത്യയുടെ അര്‍ഷ്ദീപ് സിങ് തുടങ്ങിയത്. തുടര്‍ന്ന് രണ്ടാം ഓവറിനെത്തിയ ഹര്‍ഷിത് റാണ ആദ്യ പന്തില്‍ ഡെവോണ്‍ കോണ്‍വേയെ രോഹിത്തിന് കയ്യിലെത്തിച്ചും മടക്കി. അവസാനമായി 30 റണ്‍സ് നേടിയ വില്‍ യങ്ങാണ് പുറത്തായത്. റാണയാണ് താരത്തെ മടക്കിയത്.
നിലവില്‍ ക്രീസിലുള്ളത് സൂപ്പര്‍ താരം ഡാരില്‍ മിച്ചലും (62 പന്തില്‍ 54 റണ്‍സ്) ഗ്ലെന്‍ ഫിലിപ്‌സുമാണ് (30 പന്തില്‍ 18). മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി മുന്നേറുന്ന മിച്ചല്‍ തന്നെയാണ് കിവീസിന്റെ രക്ഷകനായി അവതരിച്ചിട്ടുള്ളത്. അതിന് ഏകദിന ഫോര്‍മാറ്റില്‍ താരത്തിന്റെ കഴിഞ്ഞ 25 ഇന്നിങ്‌സുകള്‍ നോക്കിയാല്‍ മനസിലാകും.
FIFTY, 1st ODI ✅
CENTURY, 2nd ODI ✅
FIFTY*, 3rd ODI ✅
Daryl Mitchell continues his dream form with his 6th 50+ score in the last 7 ODIs! 👊
കഴിഞ്ഞ 25 ഇന്നിങ്‌സില്‍ നിന്ന് ഒറ്റ തവണ മാത്രമാണ് താരം സിംഗിള്‍ ഡിജിറ്റില്‍ പുറത്തായത്. എട്ട് അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഉള്‍പ്പെടെയാണ് ഡാരില്‍ മിച്ചല്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്നത്. നിലവില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കൊണ്ട് മുന്നേറുന്ന താരം ഐ.സി.സിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്.