ജനുവരി 11നാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനം തുടങ്ങുന്നത്. ടി-20 പരമ്പര ജനുവരി 21നും ആരംഭിക്കും. അനുഭവസമ്പത്തുള്ള താരങ്ങള്‍ക്കൊപ്പം സ്‌ക്വാഡുകളില്‍ യുവ താരങ്ങളും ഇടം നേടിയിട്ടുണ്ട്. ടി-20യില്‍ ജെയ്ഡന്‍ ലെനോക്‌സും ഏകദിനത്തില്‍ ക്രിസ്റ്റിയന്‍ ക്ലര്‍ക്കും അരങ്ങേറ്റക്കാരാണ്.
അതേസമയം പരിക്ക് കാരണം ചില താരങ്ങള്‍ക്ക് സ്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല ഫെബ്രുവരി ഏഴിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായുള്ള കിവീസിന്റെ നിര്‍ണായക പര്യടനമാണിത്. ഇന്ത്യയോടുള്ള ടി-20 പരമ്പരയ്ക്ക് ശേഷമായിരിക്കും കിവീസ് തങ്ങളുടെ അന്തിമ ലോകകപ്പ് സ്‌ക്വാഡ് പുറത്ത് വിടുന്നത്.
അതേസമയം ഇന്ത്യ തങ്ങളുടെ ടി-20 സ്‌ക്വാഡ് നേരത്തെ പുറത്ത് വിട്ടിരുന്നു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടി-20 സ്‌ക്വാഡില്‍ ശുഭ്മന്‍ ഗില്ലിന് പകരം സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. മാത്രമല്ല ഏറെ കാലത്തിന് ശേഷം ഇഷാന്‍ കിഷനും തിരികെ ടീമിലെത്തി.