2026 ടി – 20 ലോകകപ്പില്‍ ആദ്യ ഫൈനലിസ്റ്റുകളായി ന്യൂസിലാന്‍ഡ്. ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഒമ്പത് വിക്കറ്റ് പരാജയപ്പെടുത്തിയാണ് കിവീസ് ഫൈനലിന് ടിക്കറ്റെടുത്തത്. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം കിവീസ് 43 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. 13ാം ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലന്‍ ഫോറടിച്ചാണ് ടീമിന് വിജയം സമ്മാനിച്ചത്.
A Finn Allen special to seal a spot in the ICC Men’s #T20WorldCup final! 🚀
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നാലെ ഒന്നിച്ച ഏയ്ഡന്‍ മാര്‍ക്രം – ഡെവാള്‍ഡ് ബ്രെവിസ് സഖ്യം ചെറിയ കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും വളരെ പെട്ടെന്ന് തന്നെ പിരിഞ്ഞു. ആദ്യം മാര്‍ക്രം 18 റണ്‍സുമായി മടങ്ങി. ഏറെ വൈകാതെ 27 പന്തില്‍ 34 റണ്‍സുമായി ബ്രെവിസും തിരികെ നടന്നു. അതോടെ ടീം അഞ്ചിന് 77 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
അതോടെ ഒന്നിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് – മാര്‍ക്കോ യാന്‍സന്‍ സഖ്യം ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ സ്റ്റബ്‌സ് 24 പന്തില്‍ 29 റണ്‍സുമായി മടങ്ങി. അപ്പോഴും ക്രീസില്‍ തുടര്‍ന്ന യാന്‍സന്‍ പ്രോട്ടിയാസിനെ 169 റണ്‍സിലെത്തിച്ചു. ഇതിനിടയില്‍ ടീമിന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായിരുന്നു. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ യാന്‍സന്‍ 30 പന്തില്‍ 55 റണ്‍സുമായി പുറത്താവാതെ നിന്നു.
Marco 𝗖𝗟𝗨𝗧𝗖𝗛 Jansen 🔥
Entered at 77/5 & played an innings of a lifetime to guide South Africa a fighting total! 🙌
കിവീസിനായി രചിന്‍ രവീന്ദ്രയും മാറ്റ് ഹെന്റിയും കോള്‍ മക്കൊഞ്ചിയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ലോക്കി ഫെര്‍ഗുസണ്‍, ജെയിംസ് നിഷാം എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ കിവീസ് ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് സമ്മനിച്ചത്. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയതിന് പിന്നാലെയാണ് പിരിഞ്ഞത്. ടീം സ്‌കോര്‍ 117ല്‍ നില്‍ക്കെ ടിം ഷിഫെര്‍ട്ട് കാഗിസോ റബാദയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
WHAT. AN. INNINGS. 🙌
Finn Allen smashed the fastest-ever hundred in the ICC Men’s T20 World Cup, off just 33 deliveries, to guide New Zealand to the final! 🖤#T20WorldCup#SAvNZpic.twitter.com/HI1THR9wBR
പിന്നാലെ രചിന്‍ രവീന്ദ്ര ക്രീസിലെത്തി. ഇരുവരും ചേര്‍ന്ന് ടീമിനെ വിജയിപ്പിക്കുകയും ഫൈനലില്‍ എത്തിക്കുകയും ചെയ്തു. യാന്‍സന്റെ പന്തില്‍ ഫോറടിച്ച് ടീമിന് വിജയം സമ്മാനിച്ച അലന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. അലന്‍ 33 പന്തില്‍ 100 റണ്‍സുമായും രചിന്‍ 11 പന്തല്‍ 13 റണ്‍സുമായും പുറത്താവാതെ നിന്നു.
Content Highlight: New Zealand qualified for final in T20 World Cup 2026 by defeating South Africa