ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള നാലാം ടി-20 മത്സരം വിശാഖപ്പട്ടണത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ബാറ്റിങ്ങിനെത്തിയ ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. നിലവില്‍ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് കിവീസ് നേടിയത്.
ഓപ്പണര്‍മാരായ ടിം സീഫേര്‍ട്ടിന്റെ ഫിയര്‍ലസ് ബാറ്റിങ്ങും ഡെവോണ്‍ കോണ്‍വേയുടെയും മിന്നും പ്രകടനമാണ് ടീമിന്റെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. പവര്‍ പ്ലേയില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. മാത്രമല്ല ടീം സ്‌കോര്‍ 100ല്‍ നില്‍ക്കവെയാണ് കിവീസിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. 23 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അതേസമയം 36 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സിനാണ് ടിം സീഫേര്‍ട്ട് മടങ്ങിയത്. ഇരുവരുടേയും കിടിലന്‍ പാര്‍ടണര്‍ഷിപ്പില്‍ ഒരു മിന്നും നേട്ടവും പിറന്നിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ 100+ ഓപ്പണിങ് പാര്‍ടണര്‍ഷിപ്പ് നേടുന്ന താരങ്ങളുടെ ലിസ്റ്റിലാണ് കോണ്‍വേയും സീഫേര്‍ട്ടും എത്തിച്ചേര്‍ന്നത്.
ലിസ്റ്റ് ഏഴാം സ്ഥാനത്താണ് ഇരുവരും ഇടം പിടിച്ചത്. 2022ന് ശേഷം ഈ ലിസ്റ്റില്‍ ആദ്യമായാണ് ഒരു ടീം ഇന്ത്യയ്‌ക്കെതിരെ ഓപ്പണിങ് പാര്‍ടണര്‍ഷിപ്പ് 100ല്‍ എത്തിക്കുന്നത്. 2022ല്‍ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലറും അലക്‌സ് ഹേല്‍സും ഇന്ത്യയ്‌ക്കെതിരെ 170 റണ്‍സ് അടിച്ചിരുന്നു മുമ്പ് ഈ നേട്ടത്തിലെത്തിയത്.