ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി 44 – 45 വയസുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചേക്കുമെന്ന് ന്യൂസിലാന്‍ഡ് ഇതിഹാസം സൈമണ്‍ ഡൗള്‍. താരം ഫീല്‍ഡില്‍ ഇടപഴകുന്ന രീതിയിലും കളിക്കുന്ന രീതിയിലും തരത്തില്‍ ഇപ്പോഴും യുവത്വമുണ്ടെന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ടീമിലെ ഏറ്റവും ഫിറ്റുള്ള താരം കോഹ്‌ലിയായിരിക്കുമെന്നും അവന്റെ കളിയില്‍ ഇഷ്ടപ്പെടാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ടസ്റ്ററില്‍ സംസാരിക്കുകയായിരുന്നു ഡൗള്‍.
Photo: T20 World Cup/x.com
‘വിരാട് കോഹ്‌ലിയുടെ ചില ഷോട്ടുകള്‍ വളരെയധികം മനോഹരവും കൃത്യതയുള്ളവയുമായിരുന്നു. കൂടാതെ, അവന്‍ പന്ത് അടിക്കുന്ന രീതിയും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടവും അതിശയിപ്പിക്കുന്നതാണ്. ഇപ്പോഴും അവനില്‍ യുവത്വമുണ്ട്. ഇത്ര പ്രായമുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫിറ്റ്‌നസുള്ള താരവും അവനായിരിക്കും. അതാണ് താരത്തിന്റെ പ്രൊഫഷണലിസം.
ടീമിനെ വിജയിപ്പിക്കാനുള്ള ആഗ്രഹം, തോല്‍വിയെ മുഖാമുഖം കാണുമ്പോള്‍ ടീമിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരാനുള്ള പോരാട്ടവീര്യം, തന്റെ റണ്‍സിനും സഹതാരങ്ങളുടെ റണ്‍സിനും വേണ്ടി കഠിനമായി ഓടാനുള്ള സന്നദ്ധത എന്നിവയെല്ലാം മാതൃകാപരമാണ്. ഇപ്പോള്‍ കോഹ്‌ലി കളിക്കുന്ന രീതിയില്‍ നമുക്ക് ഒരുപാട് ഇഷ്ടപ്പെടാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. 44 അല്ലെങ്കില്‍ 45 വയസ് വരെ അവന്‍ അന്താരഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്നേക്കാം,’ ഡൗള്‍ പറഞ്ഞു.
വിരാട് കോഹ്‌ലി. Photo: Rajasthan Royals/x.com
ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വിരാട് മികച്ച പോരാട്ട വീര്യം പുറത്തെടുത്തിരുന്നു. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ താരം സെഞ്ച്വറി അടിച്ച് ഇന്ത്യന്‍ ടീമിന്റെ തോല്‍വിയുടെ ആഘാതം കുറച്ചിരുന്നു.