ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കിയിരുന്നു. ഇനി ഇരുവരുടേയും മുന്നിലുള്ളത് നാളെ (ജനുവരി 21ന്) ആരംഭിക്കുന്ന ടി-20 പരമ്പരയാണ്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഇന്‍ഡോറില്‍ നടന്ന ഏകദിന മത്സരത്തിനിടെ ഇടതുകാലിന് പരിക്കേറ്റ സൂപ്പര്‍ ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന് ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകും.
നാഗ്ലൂരില്‍ ആരംഭിക്കുന്ന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബ്രേസ്‌വെല്ലിന്റെ പരിക്ക് മെഡിക്കല്‍ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ടി-20 ലോകകപ്പിന്റെ പശ്ചതലത്തിലാണ് താരത്തിന്റെ പരിക്കിനെ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.
ബ്രേസ്‌വെല്ലിന് പകരം യുവ ഓള്‍റൗണ്ടര്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ക്ലര്‍ക്ക് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആഭ്യന്തര ടി-20 മത്സരങ്ങളില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള ക്ലാര്‍ക്കിന്റെ സാന്നിധ്യം ടീമിന് ഗുണകരമാകുമെന്ന് ന്യൂസിലാന്‍ഡ് പരിശീലകന്‍ റോബ് വാള്‍ട്ടര്‍ പറഞ്ഞു.
Northern Districts bowling all-rounder Kristian Clarke will remain with the BLACKCAPS in India after being added to the T20 squad for the first three matches of the upcoming five-game series, starting in Nagpur on Wednesday night (Thursday 2.30am NZT).
അതേസമയം തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങള്‍ക്ക് പരിക്ക് പറ്റി മാറി നില്‍ക്കേണ്ടി വന്നത് ഇന്ത്യയ്ക്കും തിരിച്ചടിയായികുന്നു. പകരം ശ്രേയസ് അയ്യരും രവി ബിഷ്ണോയിയുമാണ് കിവീസിനെതിരെ ടീമിലെത്തിയത്. ആദ്യ മൂന്ന് മത്സരത്തിനാണ് അയ്യരെ സ്‌ക്വാഡിലെടുത്തത്. ബിഷ്‌ണോയി ടീമിലുണ്ടാകും.