എഡിറ്റര്‍
എഡിറ്റര്‍
ആകാശ് ടാബ്ലറ്റിന്റെ അടുത്ത പതിപ്പ് നവംബര്‍ 11ന് പുറത്തിറങ്ങും: കപില്‍ സിബല്‍
എഡിറ്റര്‍
Tuesday 9th October 2012 11:58am

ന്യൂദല്‍ഹി: ആകാശ് ടാബ്ലറ്റിന്റെ അടുത്ത വേര്‍ഷന്‍ നവംബറില്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. നവംബറില്‍ രാജ്യത്തെ 20,000 ഓളം വരുന്ന വിദ്യാര്‍ത്ഥികളോട് രാഷ്ട്രപതി സംസാരിക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആകാശ് ടാബ്ലറ്റിന്റെ പുതിയ പതിപ്പിനെ കുറിച്ച് കപില്‍ സിബല്‍ വ്യക്തമാക്കിയത്.

Ads By Google

1 ghz പ്രോസസ്സര്‍, നാല് മണിക്കൂര്‍ ബാറ്ററി ലൈഫ്, കപ്പാസിറ്റീവ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 4.0 ഓപ്പറേറ്റിങ് സിസ്റ്റം, എന്നിവയാണ് പുതിയ വേര്‍ഷനില്‍ ഉണ്ടാവുക എന്നറിയുന്നു.

ഏതാണ്ട് 35 ഡോളര്‍, അതായത് 1500 രൂപയാവും ടാബ്ലറ്റിന്റെ വില എന്നതാണ് ഏറെ ശ്രദ്ധേയം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വില കുറഞ്ഞ ടാബ്ലറ്റായ ആകാശ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

Advertisement