എഡിറ്റര്‍
എഡിറ്റര്‍
ടൂറിസം ഭൂപടത്തില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കി യോഗി സര്‍ക്കാര്‍; ഹിന്ദു സംസ്‌ക്കാരങ്ങള്‍ അല്ലാത്തവയെ ഇല്ലായ്മ ചെയ്യുന്നെന്ന് പ്രതിപക്ഷം
എഡിറ്റര്‍
Monday 2nd October 2017 8:45pm

 

ലഖ്‌നൗ: ലോകാത്ഭുതങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന താജ്മഹലിനെ സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം ഭൂപടത്തില്‍ നിന്നും ഒഴിവാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക ബുക്‌ലെറ്റില്‍ നിന്നാണ് രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ താജ്മഹലിനെ ഒഴിവാക്കിയത്.

ടൂറിസം മന്ത്രി റീതാ ബഹുഗുണയാണ് ബുക്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്. യോഗി മുഖ്യപുരോഹിതനായ ഗോരഖ്പൂറിലെ ക്ഷേത്രമടക്കം ഈ പട്ടികയില്‍ ടൂറിസം കേന്ദ്രമായി അടയാളപ്പെടുത്തിയപ്പോഴാണ് താജ്മഹലിനെ ഒഴിവാക്കിയിരിക്കുന്നത്. ആശയവിനിമയത്തില്‍ വന്ന പിശകാണ് താജ് മഹലിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.


Also Read: ‘ശംഭവം, സൂചി കുത്തുമ്പം കുഞ്ഞാവച്ച് വേദനിച്ചും, ന്നാലും ഉവ്വാവു വരൂല്ലല്ലോ എന്നോര്‍ക്കുമ്പം കുഞ്ഞാവ അതങ്ങട് സഹിച്ചും’; മീസില്‍സ് – റൂബെല്ല വാക്‌സിനേഷനു പിന്തുണയുമായി ഐ.സി.യു


പട്ടികയില്‍ നിന്നും താജ്മഹലിനെ പുറത്താക്കിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയും ഹിന്ദു സംസ്‌ക്കാരങ്ങള്‍ അല്ലാത്തവയെ ഇല്ലായ്മ ചെയ്യാനുള്ള വ്യഗ്രതയുമാണ് ഇത് വെളിവാക്കുന്നതെന്ന് സമാജ്വാദ് പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

സംഭവം വിവാദമായതോടെ വിഷയത്തില്‍ പ്രതികരണവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. താജ്മഹലിനെ വിലകുറച്ച് കാണാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇവിടേക്കെത്തുന്ന സന്ദര്‍ശകരുടെ സൗകര്യത്തിനായി ആഗ്രയില്‍ വിമാനത്താവളം നിര്‍മിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞു.

ബുക്ക്‌ലെറ്റ് പ്രസ് കോണ്‍ഫറനസിനു വേണ്ടി തയാറാക്കിയതാണെന്നും അത് വിനോദസഞ്ചാര ഗൈഡ് എന്ന രീതിയല്ല അച്ചടിച്ചിരിക്കുന്നതെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനിഷ് അവാസ്തിയും പറഞ്ഞു.


Dont Miss: ‘ജയിലിലായ ദൈവത്തിന്റെ കിടപ്പാടവും പോയി’; ഗുര്‍മീതിന്റെ ആശ്രമത്തില്‍ മോഷണം വസ്ത്രങ്ങളും കമ്പ്യൂട്ടറുകളും അപഹരിച്ചു


എന്നാല്‍ ഇതാദ്യമായല്ല താജ്മഹല്‍ യോഗി സര്‍ക്കാരിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ആരംഭിച്ച വെബ് പോര്‍ട്ടലിലും താജ്മഹലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. വാരണാസി, അലഹാബാദ്, ലഖ്‌നൗ, നൈമിശരണ്യ, അയോദ്ധ്യ, ചിത്രകൂട്, ദുധ്വ, സര്‍നാഥ്, കുശിനഗര്‍ എന്നിവയൊക്കെയാണ് ഉത്തര്‍പ്രദേശിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെന്നാണ് അന്ന് അവിനാഷ് അവസ്തി പറഞ്ഞിരുന്നത്.

ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അതുകൊണ്ട് രാമായണമോ ഭഗവത്ഗീതയോ ഉപഹാരമായി നല്‍കിയാല്‍ മതിയെന്നുമായിരുന്നു അന്ന് യോഗി പറഞ്ഞത്.

Advertisement