എഡിറ്റര്‍
എഡിറ്റര്‍
റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നതിനു മുമ്പേ പുതിയ 50 രൂപ നോട്ട് മുംബൈക്കാരന്റെ കയ്യില്‍
എഡിറ്റര്‍
Friday 25th August 2017 10:46am

മുംബൈ: റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നതിനു മുമ്പേ പുതിയ 50 രൂപ നോട്ട് മുംബൈ സ്വദേശിയുടെ കയ്യില്‍. ഇയാളുടെ പക്കലുള്ള 50 രൂപനോട്ടിന്റെ ചിത്രം ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് പുറത്തുവിട്ടത്.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള നോട്ടാണ് മുംബൈ സ്വദേശിയുടെ പക്കലുള്ളത്. പൈതൃക ഗ്രാമമായ ഹമ്പിയുടെ ചിത്രം പതിച്ചാണ് പുതിയ നോട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫ്‌ളൂറസെന്റ് ബ്ലൂ ആണ് നോട്ടിന്റെ നിറം.


Also Read: ‘കോടതിയില്‍ പല നേരമ്പോക്കും പറയും’ സ്വകാര്യതാ വിഷയത്തില്‍ സുപ്രീം കോടതിയിലെ തിരിച്ചടി മറയ്ക്കാന്‍ കേന്ദ്രമന്ത്രിയുടെ ന്യായവാദം ഇങ്ങനെ


66 മില്ലി മീറ്റര്‍ വീതിയും 135 മില്ലി മീറ്റര്‍ നീളവും ഉള്ളതാണു പുതിയ നോട്ടുകള്‍. പുതിയ നോട്ടുകള്‍ വന്നാലും പഴയവ വിപണിയില്‍ തുടരുമെന്ന് ആര്‍.ബി.ഐ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞമാസം പുതിയ 50 രൂപയുടെയും 200 രൂപയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു. പുതിയ 200 രൂപ നോട്ടുകള്‍ ഇന്ന് പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement