| Thursday, 16th January 2025, 9:20 pm

ഇതിലെങ്കിലും ഉറപ്പിക്കാവോ? പുതിയ റിലീസ് തീയതി പുറത്ത് വിട്ട് അജിത്തിന്റെ വിടാമുയര്‍ച്ചി ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയുടെ ട്രെയ്‌ലര്‍ പുറത്ത്. ട്രെയ്ലറിനൊപ്പം ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 2025 ഫെബ്രുവരി ആറാണ് പുതിയ റിലീസ് തിയതി. ജനുവരിയില്‍ ചിത്രം തിയേറ്ററുകള്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് തള്ളിവെക്കുകയായിരിന്നു.

തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം ആക്ഷന്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്. അജിത്തിന്റെ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ആദ്യ ടീസര്‍, ഒരു ഗാനം എന്നിവ നേരത്തെ പുറത്ത് വന്നിരുന്നു. ആക്ഷന്‍, ത്രില്‍, സസ്‌പെന്‍സ് എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറും ഇപ്പോള്‍ വന്ന ട്രെയ്ലറും പറയുന്നു.

അജിത്, തൃഷ എന്നിവര്‍ കൂടാതെ അര്‍ജുന്‍, റെജീന കസാന്‍ഡ്ര, ആരവ്, നിഖില്‍, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവന്‍, അറിവ്, അമോഗ് ബാലാജി, മോഹന്‍ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിടാമുയര്‍ച്ചി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിടാമുയര്‍ച്ചിയുടെ സാറ്റലൈറ്റ് അവകാശം സണ്‍ ടി.വിയും ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ലിക്‌സും റെക്കോഡ് തുകക്കായിരുന്നു സ്വന്തമാക്കിയത്.

വിടാമുയര്‍ച്ചിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശ് ആണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് എന്‍.ബി ശ്രീകാന്ത് ആണ്. കലാസംവിധാനം – മിലന്‍, സംഘട്ടന സംവിധാനം- സുപ്രീം സുന്ദര്‍, വസ്ത്രാലങ്കാരം – അനു വര്‍ദ്ധന്‍, നൃത്ത സംവിധാനം- കല്യാണ്‍, ഓഡിയോഗ്രഫി- ടി ഉദയകുമാര്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- സുബ്രമണ്യന്‍ നാരായണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജെ ഗിരിനാഥന്‍, കെ ജയശീലന്‍, വിഎഫ്എക്‌സ്- ഹരിഹരസുധന്‍, സ്റ്റില്‍സ്- ആനന്ദ് കുമാര്‍.

Content Highlight: New Release date of Vidaamuyarchi movie

We use cookies to give you the best possible experience. Learn more