എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന നയത്തിന് അന്തിമരൂപം
എഡിറ്റര്‍
Thursday 27th June 2013 10:35am

solar-plant

തിരുവനന്തപുരം: സോളാര്‍പദ്ധതി പ്രോത്സാഹിപ്പിക്കുന്ന നയത്തിന് അന്തിമ രൂപമായി. 2030 ഓടെ സോളാര്‍ പദ്ധതിയിലൂടെ 1550 മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.  സോളാര്‍ പദ്ധതി നടപ്പാക്കാന്‍ വ്യവസായികളേയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്ന് നയത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉപയോഗം കുറക്കണമെന്നാണ് നയത്തിലെ പ്രധാന നിര്‍ദേശം. പാനലുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുക്കുന്ന ഗ്രൂപ്പുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുക, സോളാര്‍ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക,  ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നയത്തില്‍ പറയുന്നത്.

Ads By Google

വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്വകാര്യ ആശുപത്രികള്‍ 3000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ എന്നിവിടങ്ങളില്‍ സോളാര്‍ ഹീറ്ററുകള്‍ നിര്‍ബന്ധമാക്കണം. 2000 മുതല്‍ 3000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളില്‍ 100 ലിറ്ററിന്റെ വാട്ടര്‍ ഹീറ്ററും 500 വാട്ടിന്റെ സോളാര്‍ പ്ലാന്റും സ്ഥാപിക്കണമെന്നും 3000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകളില്‍ 100 ലിറ്ററിന്റെ വാട്ടര്‍ ഹീറ്ററും 1000 വാട്ടിന്റെ സോളാര്‍ പ്ലാന്റും സ്ഥാപിക്കണമെന്നും നയത്തില്‍ പറയുന്നു.

പുതിയ നയം ഉടന്‍ തന്നെ പുറത്തിറങ്ങും. തരിശ് ഭൂമിക്ക് മുന്‍ഗണന നല്‍കുക, വൈദ്യുത ബോര്‍ഡിന് പരിഗണന നല്‍കുക എന്നീ നിര്‍ദേശങ്ങളും നയത്തില്‍ പറയുന്നു. നിയമവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസിരിച്ചുള്ള മാറ്റം വരുത്തിയാണ് നയം തയ്യാറാക്കിയിരിക്കുന്നത്..

കരട് നയത്തിലെ എട്ട്, ഒമ്പത്, വകുപ്പുകളില്‍ പറയുന്ന ഭൂമി ഏറ്റെടുക്കല്‍, വൈദ്യുതം വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഊര്‍ജ വകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരുന്നു.

സോളാര്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ റിസര്‍ച്ച് ആന്റ് ഡെവലെപ്‌മെന്റ് ഹബ്ബ് രൂപീകരിക്കണം. കനാലുകളിലും അണക്കെട്ടുകളിലും ക്വാറികളിലും തരിശുഭൂമികളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്നും നയത്തില്‍ പറയുന്നുണ്ട്.

Advertisement