2022 കാത്തിരിക്കുന്ന 13 മലയാള സിനിമകളും ഇതര ഭാഷ ചിത്രങ്ങളും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് തുടങ്ങിയ ശേഷം കുറെ തവണ അടച്ചിട്ട തിയേറ്ററുകളും മൊത്തത്തില്‍ സിനിമാമേഖലയും സജീവമായി തിരിച്ചുവരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി റിലീസ് ചെയ്യാതിരുന്ന പല ചിത്രങ്ങളും കുറെ തവണ ഷൂട്ടിങ്ങ് മുടങ്ങിപ്പോയ ചിത്രങ്ങളുമൊക്കെ ചേര്‍ന്ന് കുറെയേറെ സിനിമകളാണ് 2022ല്‍ മലയാളിയെ കാത്തിരിക്കുന്നത്. എല്ലാ ഭാഷകളിലെ സിനിമകള്‍ക്കും കേരളത്തില്‍ ആസ്വാദകരുള്ളത് കൊണ്ട്, തമിഴ്, ഹിന്ദി, തെലുഗു, ഇംഗ്ലിഷ് ചിത്രങ്ങളും കേരളത്തിലേക്ക് പ്രതീക്ഷയോടെ എത്തുന്നുണ്ട്.

ആറാട്ട്, ഭീഷ്മപര്‍വ്വം, നന്‍പകല്‍ നേരത്ത് മയക്കം, ആടുജീവിതം, തുറമുഖം, മലയന്‍കുഞ്ഞ്, സൂപ്പര്‍ ശരണ്യ, നാരദന്‍, പാപ്പന്‍, സല്യൂട്ട്, പുഴു, 12ത് മാന്‍, കള്ളന്‍ ഡിസൂസ, വെയില്‍, മേപ്പടിയാന്‍, ഗുണ്ട ജയന്‍ എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങള്‍ 2022 തുടക്കത്തില്‍ തന്നെ റിലീസ് കാത്തിരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New Movie Releases in 2022 in Malayalam, Tamil, Hindi and English