
ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു പിന്നാലെ ഐ ലീഗില്‍ പുതിയ കേരളാ ടീമുകൂടി എത്തുന്നതോടെ കേരളാ ഫുട്‌ബോളിനു പുതിയ ഉര്‍ജ്ജം കൈവരുമെന്നതില്‍ സംശയമില്ല.
മലപ്പുറം: കേരള ഫുട്‌ബോളിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന മലപ്പുറത്ത് നിന്നു ഐ ലീഗില്‍ കേരളത്തിനായി ഇറങ്ങാന്‍ ഗോകുലം എഫ്.സി ഒരുങ്ങുന്നു. ഗോകുലം ഗ്രൂപ്പിനു കീഴില്‍ രൂപീകരിച്ച ക്ലബ്ബ് മുന്ന് വിദേശ താരങ്ങളുമായി കരാര്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Also read അഞ്ചാം ക്ലാസ്സില്‍ തോറ്റ് പഠനം ഉപേക്ഷിച്ച ധരംപാലിന് 94ാം വയസ്സില്‍ 21 കോടി വാര്‍ഷിക വരുമാനം
ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു പിന്നാലെ ഐ ലീഗില്‍ പുതിയ കേരളാ ടീമുകൂടി എത്തുന്നതോടെ കേരളാ ഫുട്‌ബോളിനു പുതിയ ഉര്‍ജ്ജം കൈവരുമെന്നതില്‍ സംശയമില്ല. ക്ലബ്ബിന്റെ പിറവി സംസ്ഥാനത്തെ ഫുട്‌ബോളിനു പുതുജീവന്‍വെക്കുമെന്നു കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും പറയുന്നു. മഞ്ചേരി പയ്‌നാടയ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയമാണ് ടീമിന്റെ ഹോം ഗ്രൗണ്ടാകുന്നത്.
യൂറോപ്യന്‍ ടീമുകളെ മാതൃകയാക്കി ജൂനിയര്‍ അക്കാദമികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപീകരിച്ചാകും ടീമിലേക്കു വേണ്ട താരങ്ങളെ റിക്രൂട്ട് ചെയ്യുക.
അഫ്ഗാനിസ്ഥാന്‍, ഘാന, നൈജീരിയ എന്നീ രാജ്യങ്ങളിലുള്ള താരങ്ങളാണ് കേരളാ ടീമിലേക്ക് എത്തുന്ന വിദേശ പ്രതിനിധികള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീമിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ടീം 2018ല്‍ ഐ ലീഗില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം സംസ്ഥാനത്ത് നടക്കുന്ന കേരള പ്രീമിയര്‍ ലീഗ്, ജി.വി. രാജ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളിലാകും ആദ്യം ഇറങ്ങുക.
കേരളത്തിലെ യുവതാരള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ടീം സെലക്ഷന്‍ നടക്കുന്നത്. ഇതിനൊപ്പം അനുഭവ സമ്പത്തിനു പ്രാധാന്യം നല്‍കി സീനിയര്‍ താരങ്ങളെയും പരിഗണിക്കും. അടുത്തമാസം കോഴിക്കോട് വെച്ചാകും ടീം അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
