ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Royal Enfield
പുതിയ ഹെല്‍മറ്റുകളുമായി റോയല്‍ എന്‍ഫീല്‍ഡ്
ന്യൂസ് ഡെസ്‌ക്
Sunday 23rd December 2018 3:09pm

പഴമ തുളുമ്പുന്ന രണ്ടു ഹെല്‍മറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി. ഐ.എസ്.ഐ, ഡി.ഒ.ടി സര്‍ട്ടിഫിക്കേഷനുകളോടെ എത്തുന്ന ഫുള്‍ ഫേസ് ഹെര്‍മറ്റുകള്‍ രണ്ടു രൂപകല്‍പ്പനയില്‍ വില്‍പ്പനയ്ക്കുണ്ട്.

‘സ്ട്രീറ്റ് പ്രൈം’, ‘ഡ്രിഫ്റ്റര്‍’ എന്നിങ്ങനെയാണ് പുതിയ ഹെല്‍മട്ടുകളുടെ പേര്. ‘ഡ്രിഫ്റ്ററി’ന് 3,500 രൂപയും ‘സ്ട്രീറ്റ് പ്രൈമി’ന് 3,700 രൂപയുമാണു വില.

കമ്പനിയുടെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് മുഖേനയും ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്‌ലിപ്കാര്‍ട്ട്, മിന്ത്ര തുടങ്ങിയവ വഴിയുമാണ് ഈ ഹെല്‍മറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തുക.


റോയല്‍ എന്‍ഫീല്‍ഡിന്റെ ‘സ്ട്രീറ്റ്’ ശ്രേണി വിപുലീകരിച്ചാണു കമ്പനി ‘സ്ട്രീറ്റ് പ്രൈം’ അവതരിപ്പിച്ചിരിക്കുന്നത്. ‘ഡ്രിഫ്റ്ററി’ന്റെ രൂപകല്‍പ്പനയിലാവട്ടെ 1960 കാലഘട്ടത്തിലെ ഹെല്‍മറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.

ഫൈബര്‍ ഗ്ലാസ് ഷെല്‍ ഉപയോഗിച്ചു നിര്‍മിച്ച ഹെല്‍മറ്റുകള്‍ നാലു വ്യത്യസ്ത ഡിസൈനുകളില്‍ വില്‍പ്പനയ്ക്കുണ്ട്. ‘സ്ട്രീറ്റ്‌പ്രൈമി’ല്‍ മൂന്ന് ഇന്‍ടേക്കും ഒരു എക്‌സോസ്റ്റുമടക്കം നാലു വെന്റിലേഷന്‍ പോര്‍ട്ടുകളാണുള്ളത്.

‘ഡ്രിഫ്റ്ററി’ലാവട്ടെ അഞ്ച് ഇന്‍ടേക്ക് സഹിതം ആറു വെന്റിലേഷന്‍ പോര്‍ട്ടുണ്ട്. മെച്ചപ്പെട്ട കാഴ്ചയ്ക്കായി ‘ഡ്രിഫ്റ്റര്‍’ ശ്രേണിയില്‍ വീതിയേറിയ ഐ പോര്‍ട്ടുമുണ്ട്.

Advertisement