നഗരസഭയുടെ ക്രൂരത നവജാതശിശുവിനോട്; മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിച്ചില്ല; ഒടുവില്‍ കുഴിയെടുത്തത് പൊലീസ്
Kerala
നഗരസഭയുടെ ക്രൂരത നവജാതശിശുവിനോട്; മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിച്ചില്ല; ഒടുവില്‍ കുഴിയെടുത്തത് പൊലീസ്
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 5:23 pm

കോട്ടയം: ഏറ്റുമാനൂരില്‍ നവജാതശിശുവിന്റെ ശവസംസ്‌കാരത്തിനു നഗരസഭ സ്ഥലം വിട്ടുനല്‍കിയില്ലെന്ന് ആരോപണം. നഗരസഭയുടെ നിസ്സഹകരണം മൂലം പൊലീസ് ഇടപെട്ടാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. 36 മണിക്കൂര്‍ വൈകിയാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

പൊലീസ് ഇടപെട്ടപ്പോള്‍ സ്ഥലം നല്‍കാന്‍ സമ്മതിച്ചുവെങ്കിലും സംസ്‌കാരത്തിന് ജീവനക്കാരെ വിട്ടു നല്‍കാന്‍ നഗരസഭ തയ്യാറായില്ല. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ ഉച്ചയോടെയാണ് പ്രസവത്തോടെ കുട്ടി മരിച്ചത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഇടമില്ലെന്ന് പറഞ്ഞ് നഗരസഭാ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.

മൃതദേഹം മറവ് ചെയ്യാനുള്ള അപേക്ഷ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് പോലീസ് നല്‍കിയിരുന്നെങ്കിലും നഗരസഭ നടപടി സ്വീകരിച്ചില്ല. അതിരമ്പുഴ പഞ്ചായത്തിനു കീഴിലാണ് സംസ്‌കരിക്കേണ്ടതെന്നായിരുന്നു നഗരസഭയുടെ വാദം.

തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്തില്‍ നിന്നും കത്ത് വാങ്ങി ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ