ആക്രമിക്കപ്പെട്ട നടിയെ തിരിച്ചെടുക്കേണ്ട ബാധ്യത അമ്മയ്ക്കില്ല; ദിലീപ് ചെയ്തത് മാന്യമായ കാര്യം: സിദ്ദീഖ്
kERALA NEWS
ആക്രമിക്കപ്പെട്ട നടിയെ തിരിച്ചെടുക്കേണ്ട ബാധ്യത അമ്മയ്ക്കില്ല; ദിലീപ് ചെയ്തത് മാന്യമായ കാര്യം: സിദ്ദീഖ്
ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 3:14 pm

കൊച്ചി: താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചുവിളിക്കില്ലെന്ന് നടന്‍ സിദ്ദീഖ്. ഇത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനമാണെന്നും സിദ്ദീഖ് പറഞ്ഞു.

ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കും. അവരോട് അങ്ങോട്ട് ചെന്ന് തിരിച്ചുവരണമെന്ന് ആവശ്യപ്പെടില്ല- സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

ദിലീപ്, പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും അത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

ALSO READ: ആഷിഖ് അബു ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അവിടെ അത്രയും പ്രശ്‌നങ്ങളും കാണും; അധിക്ഷേപകരമായ പരാമര്‍ശവുമായി സിദ്ദിഖ്

“എന്നെച്ചൊല്ലിയൊരു പ്രശ്‌നം സംഘടനയില്‍ ഉണ്ടാകരുതെന്ന് പറഞ്ഞാണ് ദിലീപ് രാജി സമര്‍പ്പിച്ചത്. അത് അദ്ദേഹത്തിന്റെ മാന്യതയാണ്.”

ദിലീപിനെതിരെ നടപടിയെടുക്കാത്ത എ.എം.എം.എയെ വിമര്‍ശിച്ച ഡബ്ല്യൂ.സി.സി അംഗങ്ങള്‍ക്കെതിരെ രൂക്ഷപരാമര്‍ശവുമായാണ് സിദ്ദിഖ് പത്രസമ്മേളനം നടത്തിയത്. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഡബ്ല്യു.സി.സിക്കെതിരെ സിദ്ദിഖ് രംഗത്തെത്തിയത്.

ALSO READ: “തെറ്റ് നിങ്ങളുടേത്” ഡബ്ല്യു.സി.സിയ്‌ക്കെതിരായ ഫാന്‍സിന്റെ തെറിവിളിയെ ന്യായീകരിച്ച് സിദ്ദിഖ്

ദിലീപ് എന്ന നടനെ പുറത്താക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. 280 ഓളം ആളുകള്‍ പങ്കെടുത്ത ജനറല്‍ ബോഡിയാണ് ദിലീപിനെ പുറത്താക്കേണ്ടെന്ന തീരുമാനം എടുത്തത്. ദിലീപിനെ പുറത്താക്കിക്കൊണ്ട് എക്സിക്യൂട്ട് എടുത്ത തീരുമാനമാണ് ജനറല്‍ ബോഡി മരവിപ്പിച്ചത്.

ആ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ ബോഡി തീരുമാനം എടുത്താല്‍ അത് മരവിപ്പിക്കാന്‍ എക്സിക്യൂട്ടീവിനാവില്ലെന്നും സിദ്ദിഖ് പറയുന്നു.

WATCH THIS VIDEO: