സൂര്യ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ പ്രൊജക്റ്റാണ് ‘സൂര്യ 47’. കറുപ്പിന് ശേഷം ചിത്രം സൂര്യയുടെ മറ്റൊരു ബ്ലോക്കബ്സ്റ്ററാകുമെന്നുള്ള പ്രതീക്ഷയിലായാണ് ആരാധകർ.
ചിത്രത്തെ കുറിച്ച് നസ്‌ലെൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയുടെ അണിയറപ്രവർത്തകരിൽ ഭൂരിഭാഗവും മലയാളികളാണെങ്കിലും, ചിത്രം നൂറ് ശതമാനവും ഒരു പക്കാ തമിഴ് മാസ്സ് പടം തന്നെയായിരിക്കുമെന്നാണ് നസ്‌ലെൻ പറഞ്ഞരിക്കുന്നത്.
രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾ മലയാളത്തിൽ തുടർച്ചയായ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളായിരുന്നു. അതിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം. സൂര്യയ്ക്കൊപ്പം നസ്രിയ നസീം, നസ്‌ലെന്‍, ജോൺ വിജയ്, ആനന്ദരാജ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിനീത് ഉണ്ണി പാലോട് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വിവേക് ഹർഷനാണ് എഡിറ്റിങ്. ചേതൻ ഡിസൂസയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ‘ഴഗരം സ്റ്റുഡിയോസ്’ ആണ് ഈ ചിത്രം നിർമിക്കുന്നത്. ക്യാമറയ്ക്ക് പിന്നിൽ ഉള്ള എല്ലാവരും മലയാളികളാണെങ്കിലും തീയേറ്ററുകളിൽ സൂര്യയുടെ തനി തമിഴ് മാസ്സ് ആയിരിക്കും കാണാൻ കഴിയുക എന്ന് നസ്ലെൻ തമാശയോടെ പറയുന്നു.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിന് ശേഷം സൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. ക്യാമറയ്ക്ക് പിന്നിലെ മലയാളിക്കൂട്ടായ്മയിൽ ഒരുങ്ങുന്ന ആ തമിഴ് മാസ് വിരുന്ന് ബോക്സ് ഓഫീസിനെ ഇളക്കിമറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Content Highlight: Neslen talks about suriya’s upcoming movie suriya 47