എഡിറ്റര്‍
എഡിറ്റര്‍
ആര്‍ത്തവ അശുദ്ധി കല്‍പ്പിക്കുന്നത്ക്രിമിനല്‍ കുറ്റം;ചരിത്രപരമായ തീരുമാനവുമായി നേപ്പാള്‍ പാര്‍ലമെന്റ്
എഡിറ്റര്‍
Thursday 10th August 2017 11:24am

കാഠ്മണ്ഡു: ആര്‍ത്തവകാലത്ത് അശുദ്ധിപ്രഖ്യാപിച്ച് മാറ്റി നിര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി പുതിയ മാറ്റത്തിന് വഴി വെച്ചിരിക്കുകയാണ് നേപ്പാള്‍ പാര്‍ലമെന്റ്.

നുറ്റാണ്ടുകളായി നേപ്പാളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിനു പുറത്താക്കി മറ്റൊരു ഷെഡില്‍ പാര്‍പ്പിക്കുന്ന പതിവ് ഉണ്ട് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി തുടര്‍ന്നുപോരുന്ന ഈ അനാചാരമാണ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് കൊണ്ട് വന്നിരിക്കുന്നത്.

മുമ്പ് നേപ്പാള്‍ സുപ്രീം കോടതി ഇത്തരം ആചാരങ്ങള്‍ നിരേധിച്ചിരുന്നെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും ഈ ആചാരങ്ങള്‍ നടത്തുന്നുണ്ട ചൗപ്പദി എന്നറിയപെടുന്ന ഈ ആചാരപ്രകാരം സ്ത്രികളെ ചൗഗോത്ത് എന്നറിയപ്പെടുന്ന ഷെഡില്‍ ആര്‍ത്തവ കാലാവധി കഴിയുവോളം പാര്‍പ്പിക്കാറായിരുന്നു പതിവ്


Also read ‘ഇതാണോ ഭാരതീയ സംസ്‌കാരം? വയസായവരെയെല്ലാം തെക്കോട്ടെടുക്കല്‍!!!’ ശോഭാ സുരേന്ദ്രനോട് ശാരദക്കുട്ടി


ഇത്തരത്തില്‍ കഴിഞ്ഞ മാസം ചൗഹുഗോത്തില്‍ പാര്‍പ്പിച്ച പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായി ഇത്തരമൊരു പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പ്രത്യേക നിയമം പാസാക്കിയത്. പുതിയ നിയമ പ്രകാരം മൂന്നുമാസം ജയില്‍ ശിക്ഷയും 3000 രൂപ പിഴയും അടയ്ക്കണം. അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷയും ഒരുമിച്ച് അനുഭവിക്കേണ്ടിയും വരും. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളു.
എന്നാല്‍ ഈ നിയമം നടപ്പിലാക്കാന്‍ കഴിയാത്തതാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ പെമലഖി പറയുന്നത്. ‘കാരണം അത് ആഴത്തില്‍ വേരുപിടിച്ച വിശ്വാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഇതിന് കൃത്യമായ ബോധവല്‍ക്കരണം വേണം അതിന് പുതിയ ഒരുതലമുറ ഉരുത്തിരിഞ്ഞ് വരണം അദ്ദേഹം പറഞ്ഞു’.

തീവ്ര ഹൈന്ദവ രാഷ്ട്രമായിരുന്ന നേപ്പാള്‍ 2007 ജനുവരി 15 മുതലാണ് ഒരു മതേതര രാഷ്ട്രമായി അംഗീകരിച്ചത്. നേപ്പാളില്‍ ഇത്തരം അനാചാരങ്ങള്‍ നിര്‍ത്തലാക്കിയെങ്കിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ഇത്തരം ദുരാചാങ്ങള്‍ വളരെ ശക്തമാണ്.

Advertisement