വര്‍ഷം 2022, തമിഴിലെ മുന്‍നിര അവാര്‍ഡ് ഫങ്ഷനായ വികടന്‍ അവാര്‍ഡ്‌സിനിടെ വന്നിറങ്ങിയ ഒരു സംവിധായകനായിരുന്നു നെല്‍സണ്‍. തമിഴിലെ മുന്‍നിര താരമായ വിജയ്‌യെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ബീസ്റ്റ് പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. അതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ മെറ്റീരിയലായി ബീസ്റ്റ് മാറി. അതേ ചടങ്ങില്‍ സകല ആളുകളും ശ്രദ്ധിച്ചത് ലോകേഷ് കനകരാജിനെയായിരുന്നു.
നാല് വര്‍ഷത്തിന് ശേഷം കഥയാകെ മാറിയിരിക്കുകയാണ്. അന്ന് ആരും തിരിഞ്ഞുനോക്കാത്ത നെല്‍സണിലേക്കാണ് ഇപ്പോള്‍ സിനിമാലോകം ഉറ്റുനോക്കുന്നത്. ഈ തലമുറയിലെ ഒരു സംവിധായകനും ലഭിക്കാത്ത അപൂര്‍വ ഭാഗ്യം നെല്‍സണ് ലഭിച്ചിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെയും ഉലകനായകന്‍ കമല്‍ ഹാസനെയും അണിനിരക്കുന്ന ചിത്രത്തിന്റെ അമരക്കാരനാണ് നെല്‍സണ്‍.
നെല്‍സണ്‍ Photo: Kolly Censor/ X.com
അന്ന് എല്ലാവരും തലയിലേറ്റി കൊണ്ടാടിയ ലോകേഷ് ഇന്ന് പലരുടെയും ഇടയില്‍ ട്രോള്‍ മെറ്റീരിയലാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. രജിനിയെ നായകനാക്കി ഒരുക്കിയ കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ലോകേഷിനെ ട്രോള്‍ മെറ്റീരിയലാക്കിയത്. എന്നാല്‍ നെല്‍സണെപ്പോലെ ലോകേഷും തിരിച്ചുവരുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ബീസ്റ്റിന്റെ പരാജയത്തിന് ശേഷം നെല്‍സണ്‍ അനുഭവിച്ച പ്രഷറും അതിനെ അയാള്‍ തരണം ചെയ്ത രീതിയും പലര്‍ക്കും പ്രചോദനമാണ്. ബീസ്റ്റിന് പിന്നാലെ നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറില്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. തമിഴില്‍ നിന്ന് രജിനികാന്തും മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും ജയിലറില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.
ജയിലര്‍ Photo: Sun Pictures
ബീസ്റ്റ് പോലെ പാളിയാല്‍ ലൈഫ്‌ടൈം ട്രോളിനുള്ള വകുപ്പ് നെല്‍സണ് ലഭിക്കുമായിരുന്നു. എന്നാല്‍ തന്റെ കഴിവിലുള്ള വിശ്വാസം അയാളെ രക്ഷിച്ചു. കഴിഞ്ഞ കുറേക്കാലത്തിനിടെ രജിനിയെ ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിച്ചത് ജയിലറിലായിരുന്നു. ആദ്യഭാഗത്തെക്കാള്‍ ഗ്രാന്‍ഡായാണ് നെല്‍സണ്‍ ജയിലറിന്റെ രണ്ടാം ഭാഗമൊരുക്കുന്നത്.
ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ വലിയ താരനിരയാണ് ജയിലര്‍ 2ല്‍ അണിനിരക്കുന്നത്. ബോളിവുഡ് ഇതിഹാസം മിഥുന്‍ ചക്രവര്‍ത്തി, തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും ജയിലര്‍ 2ന്റെ ഭാഗമായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. തമിഴിലെ ആദ്യത്തെ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.
നെല്‍സണ്‍ Photo: Screen grab/ Red Giant Movies
സിനിമ സ്വപ്‌നം കാണുന്ന എല്ലാവര്‍ക്കും നെല്‍സണ്‍ ഒരു ഇന്‍സ്പിരേഷനാണ്. പരാജയത്തിലും അവഗണനയിലും തളരാതെ മുന്നോട്ടുപോയാല്‍ വിജയം നമുക്ക് തന്നെയാകുമെന്നും ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്നും നെല്‍സണ്‍ നേടിയ വിജയം തെളിയിക്കുകയാണ്.
Content Highlight: Nelson’s comeback after the failure of Beast discussing again in social media