നെല്ലിക്ക തൈരു കറി തയ്യാറാക്കാം
Delicious
നെല്ലിക്ക തൈരു കറി തയ്യാറാക്കാം
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 11:21 pm

 

പോഷകങ്ങളേറെയുള്ള നെല്ലിക്ക ഉപ്പിലിടാനും ചമ്മന്തിയരക്കാനും ഒക്കെയാണ് നാം ഉപയോഗിക്കാറ്. എന്നാല്‍ നെല്ലിക്ക കൊണ്ട് ഒരു കറിയുണ്ടാക്കിയാലോ? നെല്ലിക്കയും തൈരും കൂട്ടിയൊരു റസിപ്പി താഴെ പറയുന്നു…

ചേരുവകള്‍
1. നെല്ലിക്ക- അഞ്ചെണ്ണം
2.തൈര്- ഒരു കപ്പ്
3.വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
4.മുളകുപൊടി- അര ടീസ്പൂണ്‍
5. കടുക്- ഒരു ടീസ്പൂണ്‍4
6. ഉലുവ-ഒരു ടീസ്പൂണ്‍
7.വെള്ളം – പാകത്തിന്
8.ചെറിയഉള്ളി-നാലെണ്ണം ചെറുതായി അരിയുക
9.കറിവേപ്പില

പാചകരീതി
നെല്ലിക്ക വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. നെല്ലിക്കയുടെ കുരു കളഞ്ഞ ശേഷം ചെറിയകഷ്ണങ്ങളാക്കി വെയ്ക്കുക.
പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം കടുകും ഉലുവയും വറുത്ത ശേഷം ചെറിയ ഉള്ളി അരിഞ്ഞത് മൂപ്പിക്കുക.ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് ഇളക്കുക. (തീ ചെറുതാക്കുക). പിന്നീട് ചൂട് ആറാന്‍ വെയ്ക്കുക. വേവിച്ചുവെച്ച നെല്ലിക്ക തൈരില്‍ ചേര്‍ത്ത് യോജിപ്പിച്ച ശേഷം മുളക്‌പൊടി മിശ്രിതത്തില്‍ ചേര്‍ത്തിളക്കിയ ശേഷം ചോറിനൊപ്പം വിളമ്പാം.