പാലക്കാട്: ഭാവിയിലേക്കുള്ള പടിവാതിലായി നെഹ്റു ഗ്രൂപ്പ് കോളേജുകൾ മുന്നോട്ടുവെക്കുന്ന തൊഴിൽസാധ്യതയുള്ള കോഴ്സുകൾ. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന്റെ ഫലമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ആഗോള തൊഴിൽ രംഗം. ഇതിൻ്റെ പ്രതിഫലനങ്ങൾ വിദ്യാഭ്യാസ രംഗത്തും കാണാം.
എന്തെങ്കിലും ഒരു ബിരുദം പഠിച്ച്, കിട്ടുന്ന ജോലിക്ക് കയറുക എന്ന ട്രെൻഡല്ല ഇന്നുള്ളത്. മറിച്ച് നിർമിത ബുദ്ധിയും മെഷീൻ ലേണിങ്ങും റോബോട്ടിക്സുമൊക്കെ അരങ്ങ് വാഴുന്ന ഭാവി കാലത്തിലും പ്രസക്‌തമായ, തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ പഠിക്കാനാണ് പുതുതലമുറ ശ്രമിക്കുന്നത്.

പരമ്പരാഗത ഡിഗ്രി കോഴ്സുകളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, ഐ.ടി മേഖലയിലേക്ക് വിദ്യാർഥികളെ തയ്യാറെടുപ്പിക്കുന്ന എം.സി.എ കോഴ്സുകൾ, ചെറുതും വലുതുമായ ബിസിനസുകൾക്ക് ചുക്കാൻ പിടിക്കുന്ന മിടുക്കരായ മാനേജ്മെന്റ് വിദഗ്ധരെ വാർത്തെടുക്കുന്ന എം.ബി.എ കോഴ്സുകൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽപ്പെടുന്ന എവർഗ്രീൻ കോഴ്‌സുകളാണ്. ഇത്തരം പ്രയോജനകരവും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതുമായ കോഴ്സുകളാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യുഷൻസിന് കീഴിലുള്ള സ്‌ഥാപനങ്ങളെ വ്യത്യസ്തമാക്കുന്നത്.
ഇന്റഗ്രേറ്റഡ് ഓണേഴ്സ് കോഴ്സുകളുമായി പി.കെ. ദാസ് ലിബറൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
ഏറ്റവും നൂതനവും വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതുമായ വിഷയങ്ങളെ ബിരുദ കോഴ്സുകളുമായി കോർത്തിണക്കുന്ന ഇന്റഗ്രേറ്റഡ് ഓണേഴ്സ് കോഴ്സുകളിലൂടെ ശ്രദ്ധേയമാണ്, നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റിയൂഷൻസിന് കീഴിൽ പാലക്കാട് ലക്കിടിയിലുള്ള പി.കെ. ദാസ് ലിബറൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. 2020 ലെ വിദ്യാഭ്യാസ നയം അനുസരിച്ച് നാല് വർഷ ഡിഗ്രി പ്രോഗ്രാമുകളാണ് ഇവിടെ നൽകുന്നത്. രാജ്യാന്തര ഡിഗ്രി കോഴ്സുകളോട് കിടപിടിക്കുന്ന ഗുണനിലവാരം ഉറപ്പ് വരുത്തുന്നവയാണ് ഇവ.
പ്രധാന ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകൾ
ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഓണേഴ്സ് വിത്ത് ഐ.എ.ടി.എ , കാബിൻ ക്രൂ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്
ബി.സി.എ ഓണേഴ്സ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി
ബി.ബി.എ ഓണേഴ്സ് വിത്ത് ഐ.എ.ടി.എ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
ബി.കോം ഫിനാൻസ് ഓണേഴ്സ് വിത്ത് സി.എം.എ, സി.എ
ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഓണേഴ്സ് വിത്ത് സി.എം.എ, സി.എ
ബി.കോം കോ-ഓപ്പറേഷൻ ഓണേഴ്സ് വിത്ത് സി.എം..എ, സി.എ
ബി.കോം ഓണേഴ്സ് (ഫിനാൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ കോ-ഓപ്പറേഷൻ) വിത്ത് സി.എം.എ, സി.എ
ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഓണേഴ്സ് വിത്ത് ഐ.എ.ടി.എ, കാബിൻ ക്രൂ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഈ മേഖലയിൽ മികവ് പുലർത്താൻ വിദ്യാർഥികളെ സഹായിക്കും. നിർമിത ബുദ്ധിയാൽ നയിക്കപ്പെടുന്ന പുതുലോകത്ത് വൈവിധ്യമുള്ള തൊഴിൽ സാധ്യതയാണ് ബി.സി.എ ഓണേഴ്സ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി കോഴ്സ് ഒരുക്കുന്നത്.
ലോജിസ്റ്റിക്സ്, ഏവിയേഷൻ മേഖലകളിലെ തൊഴിൽ സാധ്യതകൾ തേടാൻ വിദ്യാർഥികളെ സഹായിക്കുന്നതാണ് ബി.ബി.എ ഓണേഴ്‌സിനൊപ്പം ഓപ്ഷണലായി നൽകുന്ന അയാട്ട, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ഇന്റഗ്രേറ്റഡ് കോഴ്സ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കരുതപ്പെടുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കഴിവുള്ളവർക്ക് നിരവധി തൊഴിലവസരങ്ങൾ തുറന്നിടുന്നു.

ബി.കോം ഓണേഴ്സ് (ഫിനാൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കോ-ഓപ്പറേഷൻ) കോഴ്സിനൊപ്പം ഇന്റഗ്രേറ്റഡ് കോഴ്സായി സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.എം.എ) കോഴ്സും സി.എ.യും ഇവിടെ നൽകപ്പെടുന്നു. മാനേജ്മെന്റ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ മാനേജ്മെന്റ് മേഖലകളിലെ മിടുക്കരായ പ്രഫഷണലുകളായി വിദ്യാർഥികളെ മാറ്റാനുള്ള അറിവും കഴിവുകളും ഈ കോഴ്സ് നൽകുന്നു. ഫിനാൻഷ്യൽ റിപ്പോർട്ടിങ്, ആസൂത്രണം, പ്രകടനമികവ്, തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി, നിയന്ത്രണ പാടവം എന്നിവയെല്ലാം ഈ കോഴ്‌സിൽ സമന്വയിക്കുന്നു.
ബിസിനസ്, കൊമേഴ്സ് വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന ഈ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ പാഠ്യപദ്ധതി വികസിച്ചുവരുന്ന ആഗോള വിപണിയുടെ ആവശ്യതകൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്യപ്പെട്ടതാണ്. അഡ്മിനിസ്ട്രേഷൻ, ബാങ്കിങ്, കൺസൾട്ടിങ്, സംരംഭകത്വം തുടങ്ങിയ വിവിധ മേഖലകളിൽ കരിയർ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സുകൾ അനുയോജ്യമാണ്. വ്യാപാരം, ധനവിനിമയം തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ അറിവ് പ്രദാനം ചെയ്യുന്ന ഈ കോഴ്സുകൾ കോർപ്പറേറ്റ് ലോകത്തെ കുറിച്ചും വിവിധ മേഖലകളിലെ തൊഴിലവസരങ്ങളെ കുറിച്ചും വിദ്യാർഥികൾക്ക് ധാരണ നൽകുന്നു.
Content Highlight: Nehru Group Colleges offer employable courses as a gateway to the future
