നെഹ്‌റു കോളേജിന് ബി.ടെക് റാങ്കുകളുടെ പൊന്‍തിളക്കം
Kerala News
നെഹ്‌റു കോളേജിന് ബി.ടെക് റാങ്കുകളുടെ പൊന്‍തിളക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th October 2020, 7:03 pm

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല ബി.ടെക് (2016-20) ബാച്ചിന്റെ പരീക്ഷാഫലത്തില്‍ പാമ്പാടി നെഹ്‌റു കോളേജിന് മികച്ച നേട്ടം. മെക്കട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ആദ്യ രണ്ട് റാങ്കുകള്‍ നെഹ്‌റു കോളേജിലെ ആദിത്യ സുന്ദര്‍ (ഒന്നാം റാങ്ക്), ജിതിന്‍ ടി.ജെ (രണ്ടാം റാങ്ക്) എന്നിവര്‍ക്കാണ്.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ സ്‌നേഹ ടി. പത്താം റാങ്കും കരസ്ഥമാക്കി.

മികച്ച വിജയശതമാനത്തിനൊപ്പം വിവിധ ബ്രാഞ്ചുകളിലെ 17 വിദ്യാര്‍ത്ഥികള്‍ എട്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ മുഴുവന്‍ ഗ്രേഡ് പോയന്റ് കരസ്ഥമാക്കി.