മലയാളം, തമിഴ്, തുളു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ശ്രദ്ധേയയാണ് നേഹ സക്‌സേന. മമ്മൂട്ടിക്കൊപ്പം കസബ, മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട് എന്നീ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് നേഹ.
മലയാളം, തമിഴ്, തുളു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ശ്രദ്ധേയയാണ് നേഹ സക്‌സേന. മമ്മൂട്ടിക്കൊപ്പം കസബ, മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട് എന്നീ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് നേഹ.
‘കാസ്റ്റിങ് കൗച്ച് ഇവിടെയുണ്ടാകുമെന്ന് എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഓഡിഷൻ കൊടുത്ത് സെലക്ട് ആയിക്കഴിഞ്ഞു സിനിമയുടെ ഭാഗമായ ഒരാൾ എന്നെ ഡിന്നറിന് വിളിച്ചു. അത് എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല. ഞാൻ ഉടനെ അമ്മയെ വിളിച്ചു. അമ്മയാണ് എനിക്ക് അതിനെക്കുറിച്ച് പറഞ്ഞുതന്നത്. എങ്ങനെയാണ് അവരോട് പെരുമാറേണ്ടത് എന്ന് അമ്മയെനിക്ക് പറഞ്ഞുതന്നു. സിനിമ മാത്രം ആണ് ലക്ഷ്യം,’ നേഹ പറയുന്നു.
ഇത്തരം കുറച്ചുകാര്യങ്ങൾ കൊണ്ട് തനിക്ക് രണ്ടുവർഷത്തോളം പോയെന്നും ഒടുവിൽ സിനിമ വേണ്ട, താൻ ചെയ്യുന്ന ജോലിക്കൊപ്പം മോഡലിങ് ചെയ്യാമെന്ന് തീരുമാനിച്ചുവെന്ന് നേഹ പറയുന്നു.

താൻ ഒരു ഫാഷൻ ഷോ ചെയ്ത സമയത്താണ് സംവിധായകൻ എച്ച്.എസ്. രാജശേഖരൻ തന്നെ അദ്ദേഹത്തിന്റെ റിക്ഷാഡ്രൈവർ എന്ന സിനിമയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹമാണ് തന്നോട് സംസാരിച്ചതെന്നും നേഹ കൂട്ടിച്ചേർത്തു.
തന്റെ മുൻകാല അനുഭവം കാരണം താൻ അദ്ദേഹത്തോട് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിച്ചുവെന്നും പക്ഷേ അദ്ദേഹം നല്ല മനുഷ്യൻ ആയിരുന്നുവെന്നും നടി പറഞ്ഞു.
തനിക്ക് അദ്ദേഹത്തിന്റെ ഓഫീസ് അഡ്രസ് തന്നുവെന്നും മാതാപിതാക്കളുടെ കൂടെ അങ്ങോട്ട് വരണമെന്ന് പറഞ്ഞുവെന്നും നേഹ കൂട്ടിച്ചേർത്തു.
തനിക്ക് അപ്പോൾ സമാധാനം ആയെന്നും തന്റെ ആദ്യത്തെ സിനിമ, തനിക്ക് ഒന്നും അഡ്ജസ്റ്റ് ചെയ്യാതെ, കാസ്റ്റിങ് കൗച്ച് ഒന്നും ചെയ്യാതെ, എന്റെ അന്തസോടുകൂടി തന്നെ ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും നടി പറയുന്നു. തനിക്ക് നോ പറയാൻ സാധിച്ചതുകൊണ്ടാണ് താൻ ഇവിടെ വരെയെത്തിയെന്നും അവർ കൂട്ടിച്ചേർത്തു. നാനക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
Content Highlight: Neha Saxena talking about Casting Couch